PLEASE NOTE: ON FEBRUARY 1, 2025, THESE CREATOR STORIES TERMS, IF PREVIOUSLY ACCEPTED BY YOU, WILL BE AMENDED AND SUPERSEDED BY THE MONETIZATION TERMS. IF YOU DO NOT WISH TO AGREE TO THE MONETIZATION TERMS, YOU MUST STOP USING THE APPLICABLE SERVICES AND YOU WILL NO LONGER BE ELIGIBLE TO PARTICIPATE IN THE PROGRAM AS OF FEBRUARY 1, 2025.
സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ
പ്രാബല്യത്തിൽ: 2022, മാർച്ച് 18
ആർബിട്രേഷൻ അറിയിപ്പ്: ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ SNAP INC. ന്റെ ആർബിട്രേഷൻ, കൂട്ടായ നിയമനടപടി ഉപേക്ഷിക്കൽ, കൂടെ ജൂറി ഉപേക്ഷിക്കൽ കരുതൽ, നിയമത്തിന്റെ തിരഞ്ഞെടുപ്പ് കരുതൽ, കൂടെ എക്സ്ക്ലൂസീവ വെന്യു കരുതൽ സൂചിപ്പിക്കുന്നു. സേവന വ്യവസ്ഥകൾ അല്ലെങ്കിൽ തർക്ക പരിഹാരം, ആർബിട്രേഷൻ കരുതൽ, നിയമം തിരഞ്ഞെടുക്കാനുള്ള കരുതൽ, കൂടാതെ എക്സ്ക്ലൂസീവ് വെന്യുകരുതൽ Snap Group Limited സേവന വ്യവസ്ഥകൾ (നിങ്ങൾക്ക് ഏതാണോ ബാധകം അത്). നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ജീവിക്കുന്നതെങ്കിലോ അല്ലെങ്കിൽ നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രധാന കേന്ദ്രമാക്കിയ ഒരു ബിസിനസ്സിന് വേണ്ടി സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഇനിപ്പറയുന്നത് നിങ്ങൾക്ക് ബാധകമാണ്: ഈ ഉടമ്പടി SNAP INC.-ഉം കൂടാതെ SNAP INC. ന്റെ ആർബിട്രേഷൻ കരുതലിൻ പരാമർശിച്ചിട്ടുള്ള ജില്ലകളുടെ പ്രത്യേക തരങ്ങൾ ഒഴികെ. സേവന വ്യവസ്ഥകൾ, നിങ്ങളും SNAP INC. -ഉം. ആർബിട്രേഷൻ നിബന്ധന THE SNAP INC. -ൽ ഉള്ള കരുതൽ കർശനമായി പാലിക്കുന്നതിലൂടെ നമുക്കിടയിലുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് സമ്മതിക്കുന്നു. സേവന വ്യവസ്ഥകൾ, നിങ്ങളും SNAP INC.-ഉം, ഒരു ക്ലാസ്-ആക്ഷൻ കേസിൽ അല്ലെങ്കിൽ ക്ലാസ്-വൈഡ് ആർബിട്രേഷനിൽ പങ്കെടുക്കാനുള്ള ഏത് അവകാശവും ഒഴിവാക്കുന്നു. ആ ആർബിട്രേഷൻ വ്യവസ്ഥയിൽ വിശദീകരിച്ചിരിക്കുന്ന പ്രകാരം ആർബിട്രേഷൻ ഒഴിവാക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് പുറത്ത് സ്ഥിതി ചെയ്യുന്ന ബിസിനസ്സിന്റെ പ്രിൻസിപ്പൽ സ്ഥലവുമായുള്ള ഒരു ബിസിനസ്സിന്റെ പേരിലാണ് നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, ഇനിപ്പറയുന്നവ നിങ്ങൾക്ക് ബാധകമാണ്: Snap Group Limited ഒപ്പം നിങ്ങളും Snap Group Limited അംഗീകരിക്കുന്നതെന്തെന്നാൽ, നമുക്കിടയിലുള്ള തർക്കങ്ങൾSnap Group Limited സേവന വ്യവസ്ഥകൾ ആർബിട്രേഷൻ നിബന്ധന പാലിക്കുന്നത് വഴി പരിഹരിക്കപ്പെടും.
ഈ Snap സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിൽ' ("സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ"), Snap സ്രഷ്ടാവ് സ്റ്റോറീസ് പ്രോഗ്രാമിലെ ("പ്രോഗ്രാം") നിങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കുന്ന വ്യവസ്ഥകളും നിബന്ധനകളും അടങ്ങിയിരിക്കുന്നു. ചില പ്രവർത്തനങ്ങൾ നടത്തുന്നതിനും Snapchat-ൽ ഉള്ളടക്കം നൽകുന്നതിനും അവരുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് Snap-ൽ നിന്ന് പേയ്‌മെന്റ് സ്വീകരിക്കാനുള്ള അവസരമുള്ള, ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിൽ ഉടനീളം തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഞങ്ങൾ “സേവന ദാതാക്കൾ” അല്ലെങ്കിൽ "സ്രഷ്ടാക്കൾ” എന്ന് പരാമർശിക്കുന്നു. പ്രോഗ്രാമും പ്രോഗ്രാമിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്ന ഓരോ ഉൽപ്പന്നവും സേവനവും സവിശേഷതയും Snap Inc. സേവന വ്യവസ്ഥകൾ അല്ലെങ്കിൽ Snap Group Limited സേവന വ്യവസ്ഥകൾ (നിങ്ങൾക്ക് ബാധകമായത് ഏതാണോ അത്) നിർവ്വചിച്ചിരിക്കുന്നത് പോലെ ഒരു സേവനം ആണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, ക്രിസ്റ്റൽസ് പേഔട്ട് മാർഗ്ഗനിർദ്ദേശങ്ങൾ കൂടാതെ സേവനങ്ങൾ നിയന്ത്രിക്കുന്ന മറ്റേതെങ്കിലും നിബന്ധനകൾ, നയങ്ങൾ അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയും ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിലേക്ക് റഫറൻസ് വഴി ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ എങ്ങനെയാണ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ഞങ്ങളുടെ സ്വകാര്യതാ നയം അവലോകനം ചെയ്യുക. സേവനങ്ങൾ നിയന്ത്രിക്കുന്ന മറ്റേതെങ്കിലും നിബന്ധനകളുമായി ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ പൊരുത്തപ്പെടുന്നിടത്തോളം, പ്രോഗ്രാമിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാത്രമേ ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ നിയന്ത്രിക്കൂ. ഈ 'സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിൽ' ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവചിക്കപ്പെടാത്തതുമായ വലിയക്ഷരത്തിലുള്ള എല്ലാ പദങ്ങളുടെ കാര്യത്തിലും, സേവനങ്ങളെ നിയന്ത്രിക്കുന്ന ബാധകമായ നിബന്ധനകളിൽ അവയുടെ അർത്ഥങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളുടെ ഒരു പകർപ്പ് പ്രിന്റ് ചെയ്‌ത് അവ നിങ്ങളുടെ റഫറൻസിനായി സൂക്ഷിക്കുക.
പ്രോഗ്രാമിന്റെ ഭാഗമായി ഉപയോക്തൃ ഇടപഴകൽ സൃഷ്ടിക്കുന്ന സർഗ്ഗാത്മകമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും പ്രതിഫലം നൽകുന്നതിനും, നിങ്ങളുടെ "യോഗ്യതയ്ക്കുള്ള പ്രവർത്തനം" (താഴെ നിർവചിച്ചിരിക്കുന്നത്) (നിങ്ങളുടെ പേയ്മെന്റ്) സംബന്ധിച്ച നിങ്ങളുടെ സേവനങ്ങൾക്കായി ഒരു സ്രഷ്ടാവെന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്ക് പണം നൽകിയേക്കാം (താഴെ പരിഷ്‌ക്കരിച്ചിരിക്കുന്നത് പോലെ, നിങ്ങൾക്കുള്ള ഞങ്ങളുടെ പേയ്മെന്റ്, "സേവന പേയ്‌മെന്റ്" അല്ലെങ്കിൽ "പേയ്‌മെന്റ്".) സേവനവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന ഏതെങ്കിലും പരസ്യങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗത്തിൽ നിന്നോ അല്ലെങ്കിൽ Snap -ൽ നിന്നോ പേയ്‌മെന്റ് നൽകിയേക്കാം. ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ച് യോഗ്യതാ പ്രവർത്തനം ഞങ്ങൾ നിശ്ചയിക്കും:
നിങ്ങൾ പോസ്റ്റ് ചെയ്തതും ഞങ്ങൾ പരസ്യങ്ങൾ വിതരണം ചെയ്യുന്നതുമായ പൊതു സ്റ്റോറികൾ, പ്രോഗ്രാമിൽ പങ്കെടുക്കാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടെങ്കിൽ (അത് ഞങ്ങളുടെ മാത്രം വിവേചനാധികാരത്തിൽ ആയിരിക്കും);
യഥാകാലങ്ങളിൽ ഞങ്ങൾ നൽകിയേക്കാവുന്ന ഏതെങ്കിലും പ്രത്യേക പ്രോഗ്രാമുകളിൽ ("പ്രത്യേക പ്രോഗ്രാമുകൾ") നിങ്ങളുടെ പങ്കാളിത്തം, അത്തരം പ്രത്യേക പ്രോഗ്രാമുകൾക്കായി ഞങ്ങൾക്ക് ആവശ്യമായേക്കാവുന്ന ഏതെങ്കിലും അധിക നിബന്ധനകൾ നിങ്ങൾ സ്വീകരിക്കുന്നതിന് വിധേയമാണ് (അത് ഈ 'സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിൽ' ഉൾപ്പെടുത്തും); ഒപ്പം
കാലാകാലങ്ങളിൽ ഞങ്ങൾ യോഗ്യതാ പ്രവർത്തനമായി നിർദ്ദേശിക്കുകയോ അംഗീകരിക്കുകയോ ചെയ്തേക്കാവുന്ന മറ്റേതെങ്കിലും പ്രവർത്തനം.
പ്രവർത്തനത്തിൽ യോഗ്യതാ പ്രവർത്തനം ഉണ്ടോയെന്ന് നിർണ്ണയിക്കുന്നതിൽ, "അസാധുവായ പ്രവർത്തനം" എന്ന് ഞങ്ങൾ വിളിക്കുന്നത് ഒഴിവാക്കിയേക്കാം, ഉദാ. കാഴ്ചകളുടെ എണ്ണം കൃത്രിമമായി വർദ്ധിപ്പിക്കുന്ന പ്രവർത്തനം (അല്ലെങ്കിൽ നിങ്ങളുടെ ഉള്ളടക്കത്തിന്റെ മറ്റ് കാണൽ മെട്രിക്കുകൾ). അസാധുവായ പ്രവർത്തനം Snap അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ നിശ്ചയിക്കുതയും, ഇനിപ്പറയുന്നവ ഉൾപ്പെടുകയും ചെയ്യും, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല: (i) സ്പാം, അസാധുവായ ചോദ്യങ്ങൾ, അസാധുവായ മറുപടികൾ, അസാധുവായ ലൈക്കുകൾ, അസാധുവായ പ്രിയപ്പെട്ടവ, അസാധുവായ പിന്തുടരലുകൾ, അസാധുവായ സബ്സ്ക്രിപ്ഷനുകൾ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തി സൃഷ്ടിച്ച അസാധുവായ ഇംപ്രഷനുകൾ, ക്ലിക്ക് ഫാം, അല്ലെങ്കിൽ സമാനമായ സേവനം, ബോട്ട്, ഓട്ടോമേറ്റഡ് പ്രോഗ്രാം അല്ലെങ്കിൽ സമാന ഉപകരണം, ഏതെങ്കിലും ക്ലിക്കുകളിലൂടെ, ഇംപ്രഷനുകളിലൂടെ ഉൾപ്പെടെ, അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഡിവൈസ്, നിങ്ങളുടെ നിയന്ത്രണത്തിലുള്ള മൊബൈൽ ഡിവൈസുകൾ, അല്ലെങ്കിൽ പുതിയ അല്ലെങ്കിൽ സംശയാസ്പദമായ അക്കൗണ്ടുകളുള്ള മൊബൈൽ ഡിവൈസുകൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന മറ്റ് പ്രവർത്തനങ്ങൾ; (ii) മൂന്നാം കക്ഷികൾക്ക് പണം നൽകി അല്ലെങ്കിൽ മറ്റ് പ്രേരണകൾ, തെറ്റായ പ്രതിനിധീകരണം, അല്ലെങ്കിൽ കാഴ്‌ചകൾ വ്യാപാരം ചെയ്യാനുള്ള വാഗ്ദാനങ്ങൾ വഴിയുള്ള ഇംപ്രഷനുകൾ, മറുപടികൾ, ലൈക്കുകൾ, പിന്തുടരലുകൾ, പ്രിയപ്പെട്ടവ, സബ്സ്ക്രിപ്ഷനുകൾ, ക്ലിക്കുകൾ, അല്ലെങ്കിൽ; (iii) ഇംപ്രഷനുകൾ, ലൈക്കുകൾ, പിന്തുടരലുകൾ, ക്ലിക്കുകൾ, ചോദ്യങ്ങൾ, പ്രിയപ്പെട്ടവ, സബ്സ്ക്രിപ്ഷനുകൾ, മറുപടികൾ അല്ലെങ്കിൽ ഈ 'സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ' ലംഘിക്കുന്ന പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടവ, (iv) ക്ലിക്കുകൾ, ലൈക്കുകൾ, പിന്തുടരലുകൾ, സബ്സ്ക്രിപ്ഷനുകൾ, മറുപടികൾ, പ്രിയപ്പെട്ടവ, ചോദ്യങ്ങൾ അല്ലെങ്കിൽ മുകളിൽ (i), (ii), അല്ലെങ്കിൽ (iii) മുകളിൽ വിവരിച്ചിട്ടുള്ള ഏതെങ്കിലും പ്രവർത്തനങ്ങളുമായി കൂടിക്കലരുന്ന ഇംപ്രഷനുകൾ.
ഒരു നിശ്ചിത കാലയളവിൽ ഓരോ സ്രഷ്ടാവിന്റെ യോഗ്യതാ പ്രവർത്തനവും ട്രാക്ക് ചെയ്യാനും രേഖപ്പെടുത്താനും ഞങ്ങൾ ഉപയോഗിക്കുന്ന അളക്കൽ യൂണിറ്റായ "ക്രിസ്റ്റലുകൾ" ഉപയോഗിച്ചുകൊണ്ട് ഞങ്ങളുടെ ആന്തരിക സംവിധാനങ്ങളിൽ യോഗ്യതാ പ്രവർത്തനം കണക്കാക്കപ്പെടും. ഞങ്ങളുടെ ആന്തരിക മാനദണ്ഡങ്ങളെയും ഫോർമുലകളെയും ആശ്രയിച്ച് യോഗ്യതയുള്ള സ്നാപ്പുകൾക്കായി ഞങ്ങൾ രേഖപ്പെടുത്തുന്ന ക്രിസ്റ്റലുകളുടെ എണ്ണം വ്യത്യാസപ്പെടാം, അത് ഞങ്ങളുടെ വിവേചനാധികാരത്തിന് കീഴിൽ കാലാകാലങ്ങളിൽ പരിഷ്കരിച്ചേക്കാം. Snapchat ആപ്ലിക്കേഷനിലെ നിങ്ങളുടെ ഉപയോക്തൃ പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ യോഗ്യതാ പ്രവർത്തനത്തിനായി ഞങ്ങൾ രേഖപ്പെടുത്തിയ ക്രിസ്റ്റലുകളുടെ എണ്ണം നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ ഉപയോക്തൃ പ്രൊഫൈലിലൂടെ കാണാവുന്ന അത്തരം ഏതെങ്കിലും സംഖ്യകൾ ഞങ്ങളുടെ ആന്തരിക അക്കൗണ്ടിംഗ് ആവശ്യങ്ങൾക്കായി കണക്കുകൂട്ടുന്ന പ്രാഥമിക കണക്കാക്കലുകളാണ്. വ്യക്തതമായി പറഞ്ഞാൽ, ഒരു സ്രഷ്ടാവിന്റെ യോഗ്യതാ പ്രവർത്തനവും ഒരു സ്രഷ്ടാവിന്റെ ഉള്ളടക്കത്തിന്റെ ജനപ്രീതിയും അളക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ഒരു ആന്തരിക അളക്കൽ ഉപകരണം മാത്രമാണ് ക്രിസ്റ്റലുകൾ. വ്യക്തമായി പറഞ്ഞാൽ, ക്രിസ്റ്റൽസ് ഏതെങ്കിലും അവകാശങ്ങൾ നൽകുന്നതിനോ സൂചിപ്പിക്കുന്നതിനോ ഏതെങ്കിലും ബാധ്യതകളെ പ്രതിനിധാനം ചെയ്യുന്നതിനോ ഉദ്ദേശിച്ചുള്ളതല്ല, സ്വത്ത് രൂപീകരിക്കുന്നതല്ല, കൈമാറ്റം ചെയ്യാവുന്നതോ നിയോഗിക്കാവുന്നതോ അല്ല, വാങ്ങുകയോ വിൽക്കുകയോ ബാർട്ടർ അല്ലെങ്കിൽ കൈമാറ്റത്തിന് വിധേയമാക്കുകയോ ചെയ്യാവുന്നതല്ല.
യോഗ്യതയുള്ള സ്രഷ്ടാക്കൾക്കുള്ള പേയ്മെന്റ് തുകകൾ, ഞങ്ങളുടെ കുത്തക പേയ്മെന്റ് ഫോർമുലയ്ക്ക് അനുസൃതമായി ഒരു നിശ്ചിത കാലയളവിൽ ആ സ്രഷ്ടാവിന്റെ യോഗ്യതാ പ്രവർത്തനത്തിനായി ഞങ്ങൾ റെക്കോർഡ് ചെയ്ത ക്രിസ്റ്റലുകളുടെ അന്തിമ എണ്ണത്തെ അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടും, ഇത് കാലാനുസൃതമായി ഞങ്ങൾ ക്രമീകരിച്ചേക്കാം, നിങ്ങളുടെ പൊതു സ്റ്റോറി പോസ്റ്റുകളുടെ ആവൃത്തി, നിങ്ങളുടെ പൊതു സ്റ്റോറികളിൽ വിതരണം ചെയ്യപ്പെടുന്ന പരസ്യങ്ങളുടെ എണ്ണം, നിങ്ങളുടെ പൊതു സ്റ്റോറികളുമായുള്ള ഉപയോക്തൃ ഇടപെടൽ തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. എന്തെങ്കിലും പേയ്മെന്റ് തുകകൾ ഉണ്ടെങ്കിൽ, ഞങ്ങളുടെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി അത് ഞങ്ങൾ നിശ്ചയിക്കും. നടത്തിയ ഏതൊരു പേയ്മെന്റും Snap-ന്റെ അംഗീകൃത മൂന്നാം കക്ഷി പേയ്മെന്റ് ദാതാവുമായി നിങ്ങളുടെ പേയ്മെന്റ് അക്കൗണ്ടിലേക്ക് വിതരണം ചെയ്യപ്പെടും, (“പേയ്‌മെന്റ് അക്കൗണ്ട്”), നിങ്ങൾ ഈ 'സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളും' ഞങ്ങളുടെ മൂന്നാം കക്ഷി പേയ്മെന്റ് ദാതാവിന്റെ നടപടിക്രമങ്ങളും പാലിക്കണം എന്ന വ്യവസ്ഥ പ്രകാരം. ക്രിസ്റ്റൽ പേ ഔട്ട് മാർഗ്ഗനിർദ്ദേശങ്ങളിൽ ("യോഗ്യതയുള്ള രാജ്യങ്ങൾ") പട്ടികപ്പെടുത്തിയിരിക്കുന്ന പരിമിതമായ രാജ്യങ്ങളിൽ മാത്രമേ പേയ്മെന്റുകൾ സ്വീകരിക്കാനുള്ള സൗകര്യം ലഭ്യമാകൂ. ഏത് സമയത്തും, Snap യോഗ്യതയുള്ള രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് രാജ്യങ്ങളെ ചേർക്കുകയോ ലിസ്റ്റിൽ നിന്ന് രാജ്യങ്ങളെ നീക്കംചെയ്യുകയോ ചെയ്തേക്കാം.
ബാധകമായ നിയമങ്ങൾ പ്രകാരം, അനുവദനീയമായ പരിധിവരെ, നിങ്ങൾക്ക് മുൻകൂർ അറിയിപ്പോ ബാധ്യതയോ ഇല്ലാതെ, ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിന് കീഴിൽ പ്രോഗ്രാം അല്ലെങ്കിൽ ഏതെങ്കിലും സേവനം ഏത് സമയത്തും, ഏത് കാരണത്താലും, നിർത്തലാക്കാനോ പരിഷ്ക്കരിക്കാനോ, വാഗ്ദാനം ചെയ്യാതിരിക്കാനോ, വാഗ്ദാനം ചെയ്യുന്നത് നിർത്താനോ, പിന്തുണയ്ക്കാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും എല്ലാ സമയത്തും അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ലഭ്യമാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നില്ല, അല്ലെങ്കിൽ മേൽപ്പറഞ്ഞവ ഏതെങ്കിലും പ്രത്യേക സമയത്തേക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരും. പ്രോഗ്രാമിന്റെയോ സേവനങ്ങളുടെയോ തുടർച്ചയായ ലഭ്യതയെ നിങ്ങൾ ഒരു കാരണവശാലും ആശ്രയിക്കരുത്.
ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്ക് വിധേയമായി, ഇനിപ്പറയുന്ന എല്ലാ ആവശ്യകതകളും നിറവേറ്റുന്ന സ്രഷ്ടാക്കൾക്ക് മാത്രമേ പ്രോഗ്രാമുമായി ബന്ധപ്പെട്ട് Snap-ൽ നിന്ന് പേയ്മെന്റുകൾ സ്വീകരിക്കാൻ യോഗ്യതയുള്ളൂ:
നിങ്ങൾ ഒരു വ്യക്തിയാണെങ്കിൽ, നിങ്ങൾ ഒരു യോഗ്യതയുള്ള രാജ്യത്തെ നിയമപരമായ താമസക്കാരനായിരിക്കണം. കൂടാതെ, ബന്ധപ്പെട്ട യോഗ്യതാ പ്രവർത്തനം നടന്ന സമയത്ത് നിങ്ങൾ ഒരു യോഗ്യതയുള്ള രാജ്യത്ത് ഉണ്ടായിരിക്കണം.
നിങ്ങളുടെ അധികാരപരിധിയിൽ നിങ്ങൾ നിയമപരമായ ഭൂരിപക്ഷ പ്രായത്തിൽ എത്തിയിരിക്കണം അല്ലെങ്കിൽ കുറഞ്ഞത് 16 വയസ്സ് ഉണ്ടായിരിക്കണം. കൂടാതെ ഞങ്ങളുടെ നടപടിക്രമങ്ങൾക്ക് അനുസൃതമായി ആവശ്യമായ രക്ഷാകർത്താവിന്റെ അല്ലെങ്കിൽ നിയമപരമായ രക്ഷാകർത്താവിന്റെ സമ്മതം(ങ്ങൾ) നേടിയിരിക്കണം. ബാധകമായ നിയമപ്രകാരം രക്ഷാകർത്താവിന്റെ അല്ലെങ്കിൽ നിയമപരമായ രക്ഷാകർത്താവിന്റെ സമ്മതം(ങ്ങൾ) ആവശ്യമാണെങ്കിൽ, നിങ്ങളുടെ രക്ഷിതാവിന്റെ(ക്കളുടെ)/നിയമപരമായ രക്ഷാകർത്താവിന്റെ(ക്കളുടെ) മേൽനോട്ടത്തിൽ മാത്രമേ നിങ്ങൾക്ക് പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയൂ, അവർ ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്ക് വിധേയരാകാൻ സമ്മതിക്കുകയും വേണം. കൂടാതെ, നിങ്ങൾ അത്തരം എല്ലാ സമ്മതവും(ങ്ങളും) നേടിയെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തുകയും പ്രമാണീകരിക്കുകയും ചെയ്യുന്നു (നിങ്ങളുടെ അധികാരപരിധിയിൽ ആവശ്യമെങ്കിൽ, രണ്ട് രക്ഷിതാക്കളുടെ സമ്മതം ഉൾപ്പെടെ). ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്ക് കീഴിലുള്ള പേയ്മെന്റിന്റെ വ്യവസ്ഥ എന്ന നിലയിൽ, ഞങ്ങൾക്കും ഞങ്ങളുടെ അഫിലിയേറ്റുകൾക്കും ഞങ്ങളുടെ മൂന്നാം കക്ഷി പേയ്മെന്റ് ദാതാവിനും വേണ്ടി, പ്രായപൂർത്തിയാകാത്ത വ്യക്തികൾക്ക് രക്ഷിതാവിന്റെ/നിയമപരമായ രക്ഷാകർത്താവിന്റെ സമ്മതം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുറപ്പിക്കുന്നതിനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
നിങ്ങൾ ഒരു എന്റിറ്റിയാണെങ്കിൽ, അല്ലെങ്കിൽ ഞങ്ങളുടെയും ഞങ്ങളുടെ അംഗീകൃത മൂന്നാം കക്ഷി പേയ്‌മെന്റ് ദാതാവിന്റെയും നടപടിക്രമങ്ങൾക്കനുസൃതമായി നിങ്ങളുടെ പേയ്‌മെന്റുകൾ നിങ്ങളുടെ ബിസിനസ്സ് എന്റിറ്റിയിലേക്ക് കൈമാറാൻ ഞങ്ങളെ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, യോഗ്യതയുള്ള ഒരു രാജ്യത്തിനുള്ളിൽ നിങ്ങൾ അല്ലെങ്കിൽ അത്തരം എന്റിറ്റി (ബാധകമായത്) ഇൻകോർപ്പറേറ്റ് ചെയ്തിരിക്കുന്നു, ആസ്ഥാനം അല്ലെങ്കിൽ ഒരു ഓഫീസ് ഉണ്ട്.
നിങ്ങളുടെ നിയമപരമായ ആദ്യത്തെ, അവസാനത്തെ പേര്, ഇമെയിൽ, ഫോൺ നമ്പർ, സംസ്ഥാനവും താമസിക്കുന്ന രാജ്യവും ജനനത്തീയതിയും ഉൾപ്പെടെയുള്ള സമ്പൂർണ്ണവും കൃത്യവുമായ ബന്ധപ്പെടാനുള്ള വിവരങ്ങളും, കാലാകാലങ്ങളിൽ ആവശ്യമായേക്കാവുന്ന മറ്റേതെങ്കിലും വിവരങ്ങളും നിങ്ങൾ Snap-നും അതിന്റെ അംഗീകൃത മൂന്നാം കക്ഷി പേയ്മെന്റ് ദാതാവിനും നൽകിയിട്ടുണ്ട്. (“ബന്ധപ്പെടാനുള്ള വിവരങ്ങൾ”), അങ്ങനെ Snap അല്ലെങ്കിൽ അതിന്റെ മൂന്നാം കക്ഷി പേയ്മെന്റ് ദാതാവ് നിങ്ങളെ ബന്ധപ്പെടുകയും, നിങ്ങൾക്ക് ഒരു പേയ്മെന്റിന് യോഗ്യതയുണ്ടെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലും നിയമപരമായ ആവശ്യകതയുമായി ബന്ധപ്പെട്ടോ നിങ്ങൾക്ക് (അല്ലെങ്കിൽ നിങ്ങളുടെ രക്ഷാകർത്താവ്/നിയമപരമായ രക്ഷാകർത്താവ്(ക്കൾ) അല്ലെങ്കിൽ ബിസിനസ്സ് സ്ഥാപനം, ബാധകമാണെങ്കിൽ) പേയ്മെന്റ് നടത്തുകയും ചെയ്യും.
സാധുതയുള്ള ഒരു പേയ്മെന്റ് അക്കൗണ്ട് സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ ആവശ്യങ്ങളും നിങ്ങൾ പൂർത്തിയാക്കി, ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്ക് അനുസൃതമായി നിങ്ങളുടെ Snapchat അക്കൗണ്ടും പേയ്മെന്റ് അക്കൗണ്ടും സജീവവും, മികച്ച നിലയിലുള്ളതുമാണ് (ഞങ്ങളും ഞങ്ങളുടെ മൂന്നാം കക്ഷി പേയ്മെന്റ് ദാതാവും നിർണ്ണയിക്കുന്നത് പോലെ).
നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഴികെയുള്ള ഒരു രാജ്യത്തിന്റെ നിയമപരമായ താമസക്കാരനാണെങ്കിൽ, നിങ്ങൾ (കൂടാതെ നിങ്ങളുടെ അക്കൗണ്ടിൽ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന ഏതൊരു അഡ്മിനിസ്ട്രേറ്റർ, സഹകാരി, അല്ലെങ്കിൽ കോൺട്രിബ്യൂട്ടറും) ശാരീരികമായി യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തായിരിക്കുകയും നിങ്ങൾ (അല്ലെങ്കിൽ അങ്ങനെയുള്ള അഡ്മിനിസ്ട്രേറ്റർ, സഹകാരി) ഏതെങ്കിലും സേവനങ്ങൾ നിർവഹിക്കുകയും നിങ്ങളുടെ യോഗ്യതാ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരസ്യങ്ങളുടെ വിതരണം സുഗമമാക്കുകയും ചെയ്യുന്നു (താഴെ കൂടുതലായി ചർച്ച ചെയ്തത് പോലെ).
നിങ്ങൾ (അല്ലെങ്കിൽ നിങ്ങളുടെ രക്ഷകർത്താവ് / നിയമപരമായ രക്ഷിതാവ് (ക്കൾ) അല്ലെങ്കിൽ ബിസിനസ്സ് സ്ഥാപനം, ബാധകമെങ്കിൽ) ഞങ്ങളുടെ അല്ലെങ്കിൽ ഞങ്ങളുടെ മൂന്നാം കക്ഷി പേയ്മെന്റ് ദാതാവിന്റെ പാലിക്കൽ അവലോകനം വിജയിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഒരു പേയ്‌മെന്റും സ്വീകരിക്കാൻ അർഹതയില്ല, കൂടാതെ ഞങ്ങൾ നിങ്ങൾക്ക് പണം നൽകുകയുമില്ല. യുഎസ് സ്പെഷ്യലി ഡെസിഗ്നേറ്റഡ് നാഷണൽസ് ലിസ്റ്റ്, ഫോറിൻ സാംഗ്ഷൻസ് എവേഡേഴ്സ് ലിസ്റ്റ് എന്നിവ ഉൾപ്പെടെ, ഏതെങ്കിലും പ്രസക്തമായ സർക്കാർ അതോറിറ്റി പരിപാലിക്കുന്ന ഏതെങ്കിലും നിയന്ത്രിത കക്ഷിയുടെ ലിസ്റ്റിൽ നിങ്ങൾ വരുന്നുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള ഒരു പരിശോധന അത്തരം അവലോകനത്തിൽ ഉൾപ്പെടാം, എന്നാൽ നിർണ്ണയിക്കലിൽ മാത്രമായി പരിമിതപ്പെടുത്തുന്നുമില്ല. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിൽ വിവരിച്ചിട്ടുള്ള മറ്റേതെങ്കിലും ഉപയോഗങ്ങൾക്ക് പുറമേ, നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനും ഞങ്ങളുടെ അനുരൂപീകരണ അവലോകനം നടത്തുന്നതിനും പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതിനും നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങൾ മൂന്നാം കക്ഷികളുമായി പങ്കിട്ടേക്കാം. നിങ്ങൾ (അല്ലെങ്കിൽ നിങ്ങളുടെ രക്ഷിതാവ്/നിയമപരമായ രക്ഷാകർത്താവ് (ക്കൾ) അല്ലെങ്കിൽ ബിസിനസ്സ് സ്ഥാപനം, ബാധകമായത് പോലെ) മേൽപ്പറഞ്ഞ ഏതെങ്കിലും ആവശ്യകതകൾ എപ്പോഴെങ്കിലും നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് പേയ്‌മെന്റുകൾക്ക് യോഗ്യതയില്ല. നിങ്ങൾ Snap-ന്റെയോ അതിന്റെ മാതൃ കമ്പനിയുടെയോ സബ്സിഡിയറികളുടെയോ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെയോ ജീവനക്കാരനോ ഉദ്യോഗസ്ഥനോ Snap-ന്റെ ഡയറക്ടറോ ആണെങ്കിൽ, നിങ്ങൾക്ക് പേയ്മെന്റുകൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ നിങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, നിയമം അനുവദിക്കുന്ന പരിധി വരെ, നിങ്ങൾക്ക് (അല്ലെങ്കിൽ നിങ്ങളുടെ രക്ഷിതാവിന്/നിയമപരമായ രക്ഷാകർത്താവിന്(ക്കൾ) അല്ലെങ്കിൽ ബിസിനസ്സ് സ്ഥാപനത്തിന്, ബാധകമായതുപോലെ) നിങ്ങളുടെ ഉപയോക്തൃ പ്രൊഫൈലിലെ പ്രസക്തമായ ഓപ്ഷൻ തിരഞ്ഞെടുത്ത് ഒരു പേയ്‌മെന്റിന് അഭ്യർത്ഥിക്കാൻ കഴിയും. നിങ്ങൾ ഒരു പേയ്മെന്റ് സാധുവായി അഭ്യർത്ഥിക്കുന്നതിന്, കുറഞ്ഞത് $100 USD എന്ന മിനിമം പേയ്മെന്റ് പരിധി നിറവേറ്റാൻ ഞങ്ങൾ ആദ്യമേ മതിയായ ക്രിസ്റ്റലുകളെങ്കിലും രേഖപ്പെടുത്തുകയും ആട്രിബ്യൂട്ട് ചെയ്യുകയും ചെയ്തിരിക്കണം.(പേയ്മെന്റ് ത്രെഷ്ഹോൾഡ്”).
ശ്രദ്ധിക്കുക: (A) ഒരു വർഷ കാലയളവിലേക്ക് നിങ്ങളിൽ നിന്നുള്ള ഒരു യോഗ്യതാ പ്രവർത്തനത്തിലേക്കും ഞങ്ങൾ ക്രിസ്റ്റലുകൾ രേഖപ്പെടുത്തുകയും ആട്രിബ്യൂട്ട് ചെയ്യുകയും ചെയ്തിട്ടില്ലെങ്കിൽ, അല്ലെങ്കിൽ (B) രണ്ട് വർഷത്തേക്കുള്ള കാലയളവിനെ തുടർന്ന് വരുന്നതിന് നിങ്ങൾ ആവശ്യപ്പെടുന്ന ഒരു പേയ്‌മെന്റ് ആവശ്യകത സാധുതയുള്ളതല്ലെങ്കിൽ, അങ്ങനെ - ബാധകമായ കാലയളവിന്റെ അവസാനത്തിൽ - ഞങ്ങൾ രേഖപ്പെടുത്തുകയും നിങ്ങളുടെ യോഗ്യതാ പ്രവർത്തനത്തിലേക്ക് ആട്രിബ്യൂട്ട് ചെയ്യുകയും ചെയ്ത ഏത് ക്രിസ്റ്റലുകളെയും അടിസ്ഥാനമാക്കി നിങ്ങളുടെ പേയ്മെന്റ് അക്കൗണ്ടിലേക്ക് അത്തരം കാലയളവിന്റെ അവസാനം ഞങ്ങൾ പേയ്മെന്റ് വിതരണം ചെയ്യും, അത്തരത്തിലുള്ള ഓരോ സാഹചര്യത്തിനും ഇനിപ്പറയുന്നവ ബാധകമാണ്: (I) നിങ്ങൾ പേയ്മെന്റ് ത്രെഷോൾഡ് നേടിയിട്ടുണ്ട്, (II) നിങ്ങൾ ഒരു പേയ്മെന്റ് അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ട്, (III) നിങ്ങൾക്കുള്ള പേയ്മെന്റ് സാധ്യമാക്കുന്നതിന് അനിവാര്യമായ എല്ലാ കോണ്ടാക്ട് വിവരങ്ങളും മറ്റ് വിവരങ്ങളും നിങ്ങൾ നൽകിയിട്ടുണ്ട്, (IV) അത്തരം യോഗ്യതാ പ്രവർത്തനത്തിനായി ഞങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതും ആട്രിബ്യൂട്ട് ചെയ്തതുമായ ഏതെങ്കിലും ക്രിസ്റ്റലുകളുമായി ബന്ധപ്പെട്ട് ഞങ്ങൾ നിങ്ങൾക്ക് പേയ്‌മെന്റ് നൽകിയിട്ടില്ല, (V) നിങ്ങളുടെ SNAPCHAT അക്കൗണ്ടും പേയ്മെന്റ് അക്കൗണ്ടും നല്ല നിലയിലാണുള്ളത്, കൂടാതെ (VI) അതേസമയം നിങ്ങൾ ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്കും ഞങ്ങളുടെ മൂന്നാം കക്ഷി പേയ്മെന്റ് ദാതാക്കളുടെ നടപടിക്രമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ബാധകമായ കാലയളവിന്റെ അവസാനത്തിൽ, മേൽപ്പറഞ്ഞ ആവശ്യകതകളിൽ നിങ്ങൾ പൂർണ്ണമായി തൃപ്തനല്ലെങ്കിൽ, അത്തരം യോഗ്യതാ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പേയ്മെന്റുകൾക്ക് ഇനിമേൽ അർഹതയുണ്ടാവില്ല.
ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്ക് കീഴിൽ പേയർ എന്ന നിലയിൽ പ്രവർത്തിച്ചേക്കാവുന്ന സബ്സിഡിയറി അല്ലെങ്കിൽ അഫിലിയേറ്റ് സ്ഥാപനങ്ങളോ മറ്റ് അംഗീകൃത മൂന്നാം കക്ഷി പേയ്മെന്റ് ദാതാക്കളോ Snap-ന് വേണ്ടി നിങ്ങൾക്ക് പേയ്മെന്റുകൾ നടത്തിയേക്കാം. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളോ മൂന്നാം കക്ഷി പേയ്മെന്റ് ദാതാക്കളുടെ വ്യവസ്ഥകളോ പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുന്നത് ഉൾപ്പെടെ, Snap-ന്റെ നിയന്ത്രണത്തിന് അതീതമായ ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ പേയ്മെന്റ് അക്കൗണ്ടിലേക്ക് പേയ്മെന്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള എന്തെങ്കിലും കാലതാമസത്തിനോ പരാജയത്തിനോ കഴിവുകേടിനോ Snap-ന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. നിങ്ങളല്ലാതെ മറ്റാരെങ്കിലും (അല്ലെങ്കിൽ നിങ്ങളുടെ രക്ഷകർത്താവ്/നിയമപരമായ രക്ഷിതാവ് (ക്കൾ) ബാധകമായത് പോലെ) ഞങ്ങൾ രേഖപ്പെടുത്തിയതും നിങ്ങളുടെ യോഗ്യതാ പ്രവർത്തനത്തിലേക്ക് ആട്രിബ്യൂട്ട് ചെയ്തതുമായ നിങ്ങളുടെ Snapchat അക്കൗണ്ട് ഉപയോഗിച്ച് ഏതെങ്കിലും ക്രിസ്റ്റലുകളെ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റിന് അഭ്യർത്ഥിക്കുകയോ അല്ലെങ്കിൽ പേയ്മെന്റ് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ പേയ്‌മെന്റുകൾ ട്രാൻസ്ഫർ ചെയ്യുകയോ ചെയ്താൽ Snap-ന് ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല. പേയ്മെന്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിലായിരിക്കും, എന്നാൽ നിങ്ങളുടെ പ്രാദേശിക കറൻസിയിൽ നിങ്ങളുടെ പേയ്മെന്റ് അക്കൗണ്ടിൽ നിന്ന് ഉപയോഗം, എക്സ്ചേഞ്ച്, ഇടപാട് ഫീസ് എന്നിവയ്ക്ക് വിധേയമായി ക്രിസ്റ്റൽസ് പേഔട്ട് മാർഗ്ഗനിർദ്ദേശങ്ങളിലും പതിവ് ചോദ്യങ്ങളിലും കൂടുതലായി വിശദീകരിച്ചതുപോലെയും, ഞങ്ങളുടെ മൂന്നാം കക്ഷി പേയ്മെന്റ് ദാതാവിന്റെ നിബന്ധനകൾക്ക് വിധേയമായും ഫണ്ട് പിൻവലിക്കുന്നതിനായി തിരഞ്ഞെടുക്കാം. Snapchat അപ്ലിക്കേഷനിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും പേയ്‌മെന്റ് തുകകൾ കണക്കാക്കിയ മൂല്യങ്ങളാണ്, അവ മാറ്റത്തിന് വിധേയമാകാം. ഏതെങ്കിലും പേയ്‌മെന്റുകളുടെ അന്തിമ തുക നിങ്ങളുടെ പേയ്മെന്റ് അക്കൗണ്ടിൽ പ്രതിഫലിക്കും.
ഞങ്ങളുടെ മറ്റ് അവകാശങ്ങൾക്കും പരിഹാരങ്ങൾക്കും പുറമെ, നിയമപ്രകാരം അനുവദനീയമായ പരിധി വരെ, ഒരു മുന്നറിയിപ്പോ മുൻകൂർ അറിയിപ്പോ നൽകാതെ, സംശയിക്കപ്പെടുന്ന അസാധുവായ പ്രവർത്തനം, ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെടുക, നിങ്ങൾക്ക് തെറ്റായി നൽകിയ അധിക പേയ്‌മെന്റുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും ഉടമ്പടി പ്രകാരം, നിങ്ങൾ ഞങ്ങൾക്ക് കടപ്പെട്ടിരിക്കുന്ന ഫീസുകളിൽ നിന്ന് അത്തരം തുകകൾ നികത്തുന്നതിന് നിങ്ങൾക്കുള്ള ഏതെങ്കിലും പേയ്‌മെന്റുകൾ തടഞ്ഞുവയ്ക്കാനോ കിഴിവ് ചെയ്യാനോ ക്രമീകരിക്കാനോ ഒഴിവാക്കാനോ ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ പ്രകാരം ഞങ്ങൾക്ക് അവകാശമുണ്ട്. നിങ്ങൾ ഞങ്ങൾക്ക് അല്ലെങ്കിൽ ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾക്ക്, അഫിലിയേറ്റുകൾക്ക് അല്ലെങ്കിൽ അംഗീകൃത പേയ്മെന്റ് ദാതാക്കൾക്ക് നൽകുന്ന എല്ലാ വിവരങ്ങളും സത്യസന്ധവും കൃത്യവുമാണെന്നും അത്തരം വിവരങ്ങളുടെ കൃത്യത നിങ്ങൾ എല്ലായ്പ്പോഴും നിലനിർത്തുമെന്നും നിങ്ങൾ സാക്ഷ്യപ്പെടുത്തുകയും ഉറപ്പ് നൽകുകയും ചെയ്യുന്നു.
ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്ക് അനുസൃതമായി നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന ഏതെങ്കിലും പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട എല്ലാ നികുതികൾക്കും തീരുവകൾക്കും ഫീസുകൾക്കും നിങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്തവും ബാധ്യതയുമുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പേയ്മെന്റുകളിൽ ബാധകമായ ഏതെങ്കിലും വിൽപ്പന നികുതിയും ഉപയോഗ നികുതിയും എക്സൈസ് തീരുവയും മൂല്യവർദ്ധിത നികുതിയും ചരക്ക് സേവന നികുതിയും അല്ലെങ്കിൽ നിങ്ങൾക്ക് നൽകേണ്ട സമാനമായ നികുതിയും ഉൾപ്പെടുന്നു. ബാധകമായ നിയമത്തിന് കീഴിൽ, നിങ്ങൾക്കുള്ള ഏതെങ്കിലും പേയ്മെന്റുകളിൽ നിന്ന് നികുതികൾ കുറയ്ക്കുകയോ പിടിച്ച് വയ്ക്കുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ, Snap-ഓ അതിന്റെ അഫിലിയേറ്റോ അതിന്റെ അംഗീകൃത മൂന്നാം കക്ഷി പേയ്മെന്റ് ദാതാവോ നിങ്ങൾക്ക് നൽകേണ്ട തുകയിൽ നിന്ന് അത്തരം നികുതികൾ കുറയ്ക്കുകയും ബാധകമായ നിയമപ്രകാരം ഉചിതമായ ടാക്സിംഗ് അതോറിറ്റിക്ക് അത്തരം നികുതികൾ അടയ്ക്കുകയും ചെയ്തേക്കാം. അത്തരം കിഴിവുകളോ പിടിച്ചുവയ്ക്കലുകളോ കുറച്ചുകൊണ്ട്, നിങ്ങൾക്ക് ലഭിക്കുന്ന പേയ്മെന്റ്, ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ പ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ട തുകയുടെ മുഴുവൻ പേയ്മെന്റും തീർപ്പാക്കലും ആയിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്ക് കീഴിലുള്ള ഏതെങ്കിലും പേയ്മെന്റുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനോ നികുതി പിടിച്ചുവയ്ക്കുന്നതിനോ ഉള്ള ബാധ്യതകൾക്ക് ആവശ്യമായ ഏതെങ്കിലും ഫോമുകളോ രേഖകളോ മറ്റ് സർട്ടിഫിക്കേഷനുകളോ നിങ്ങൾ Snap-നും അതിന്റെ ഉപവിഭാഗങ്ങൾക്കും, അഫിലിയേറ്റുകൾക്കും, ഏതെങ്കിലും അംഗീകൃത പേയ്മെന്റ് ദാതാവിനും നൽകും.
Snap Inc. സേവന വ്യവസ്ഥകൾ അല്ലെങ്കിൽ Snap Group Limited സേവന വ്യവസ്ഥകളിൽ പ്രസ്താവിച്ചത് പോലെ (നിങ്ങൾക്ക് ബാധകമായത് ഏതാണോ അത്), സേവനങ്ങളിൽ പരസ്യങ്ങൾ അടങ്ങിയിരിക്കാം. പ്രോഗ്രാമിലെ നിങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട്, ഞങ്ങളുടെ മാത്രം വിവേചനാധികാരത്തിന് കീഴിൽ ഞങ്ങൾ സമർപ്പിക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട് പരസ്യം വിതരണം ചെയ്യുന്നതിന് നിങ്ങളിൽ നിന്ന് പണമൊന്നും ഈടാക്കാതെ ഞങ്ങളെയും ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളെയും ഞങ്ങളുടെ മൂന്നാം കക്ഷി പങ്കാളികളെയും നിങ്ങൾ അനുവദിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ അംഗീകരിച്ചുകൊണ്ട് ഈ പരസ്യങ്ങളുടെ വിതരണം എളുപ്പമാക്കാൻ നിങ്ങൾ സമ്മതിക്കുന്നു, കൂടാതെ ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾക്ക് വിധേയമായി പ്രോഗ്രാമിന്റെ ഭാഗമായി നിങ്ങൾ സമർപ്പിക്കുന്ന ഏത് ഉള്ളടക്കത്തിലേക്കും ആക്‌സസ് നൽകുന്നതും അംഗീകരിക്കുന്നു. പ്രോഗ്രാമിന്റെ ഭാഗമായി നിങ്ങൾ സമർപ്പിക്കുന്ന ഏത് ഉള്ളടക്കവുമായും ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന പരസ്യങ്ങളുടെ തരം, ഫോർമാറ്റ്, ആവൃത്തി എന്നിവ ഉൾപ്പെടെ സേവനങ്ങളിൽ വിതരണം ചെയ്യുന്ന പരസ്യങ്ങളുടെ എല്ലാ വശങ്ങളും, എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ ഞങ്ങളുടെ വിവേചനാധികാരത്തിന് കീഴിൽ നിർണ്ണയിക്കും. ഏത് കാരണത്താലും, നിങ്ങളുടെ ഉള്ളടക്കത്തിന് മുകളിലോ ഉള്ളിലോ, അവയ്ക്കൊപ്പമോ പരസ്യങ്ങൾ കാണിക്കാതിരിക്കാനുള്ള അവകാശം, ഞങ്ങളുടെ വിവേചനാധികാരത്തിന് കീഴിൽ, ഞങ്ങളിൽ നിക്ഷിപ്തമാണ്.
ഞങ്ങൾക്ക് ഉണ്ടായേക്കാവുന്ന മറ്റേതെങ്കിലും അവകാശങ്ങൾ അല്ലെങ്കിൽ പരിഹാരങ്ങൾ എന്നിവയ്ക്ക് പുറമേ, സേവനങ്ങൾ, ഏതെങ്കിലും അല്ലെങ്കിൽ എല്ലാ സേവനങ്ങളും, അല്ലെങ്കിൽ മേൽപ്പറഞ്ഞവയിലേക്കുള്ള നിങ്ങളുടെ ആക്സസ് എന്നിവയിലൂടെ നിങ്ങളുടെ ഉള്ളടക്കത്തിന്റെ വിതരണം താൽക്കാലികമായി നിർത്താനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഞങ്ങൾക്കുണ്ട്. നിങ്ങൾ ഈ സ്രഷ്ടാവ് സ്റ്റോറി നിബന്ധനകൾ പാലിക്കാത്ത സാഹചര്യത്തിൽ, ഈ സ്രഷ്ടാവ് സ്റ്റോറി നിബന്ധനകൾക്ക് കീഴിലുള്ള ഏതെങ്കിലും പേയ്മെന്റുകൾ തടഞ്ഞുവയ്ക്കുന്നതിനുള്ള അവകാശം (ഒപ്പം, നിങ്ങൾക്ക് അവ സ്വീകരിക്കാൻ യോഗ്യതയില്ലെന്ന് നിങ്ങൾ സമ്മതിക്കുകയും ചെയ്യുന്നു) ഞങ്ങളിൽ നിക്ഷിപ്തമാണ്. ഈ സ്രഷ്ടാവ് സ്റ്റോറി നിബന്ധനകളുടെ ഏതെങ്കിലും ഭാഗത്തോട് നിങ്ങൾ എപ്പോഴെങ്കിലും സമ്മതിക്കുന്നില്ലെങ്കിൽ, ബാധകമായ സേവനങ്ങൾ ഉപയോഗിക്കുന്നതും പ്രോഗ്രാമിൽ പങ്കെടുക്കുന്നതും നിങ്ങൾ ഉടനടി നിർത്തണം
നിങ്ങളുടെ Snapchat ഉപയോക്തൃ അക്കൗണ്ടിന് കീഴിൽ ഉപ അക്കൗണ്ടുകൾ സൃഷ്ടിക്കാനും നിയന്ത്രിക്കാനും ഞങ്ങൾ നിങ്ങളെ അനുവദിച്ചേക്കാം, അല്ലെങ്കിൽ നിങ്ങളുടെ Snapchat ഉപയോക്തൃ അക്കൗണ്ടിലേക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് സേവനങ്ങളുടെ മറ്റ് ഉപയോക്താക്കൾക്ക് ആക്സസ് നൽകാൻ നിങ്ങളെ അനുവദിച്ചേക്കാം. നിങ്ങളുടെ അക്കൗണ്ടിന്റെ ആക്സസ് തോതുകൾ ക്രമീകരിക്കുന്നതും റദ്ദാക്കുന്നതും നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്, അതിന്റെ ഫലമായി, അഡ്മിനിസ്ട്രേറ്റർമാർ, സഹകാരികൾ, സംഭാവന ചെയ്യുന്നവർ എന്നിവരുടെ ഏത് പ്രവർത്തനവും ഉൾപ്പെടെ നിങ്ങളുടെ അക്കൗണ്ടിലെ എല്ലാ ഉള്ളടക്കത്തിനും പ്രവർത്തനത്തിനും നിങ്ങൾ ഉത്തരവാദിയാണ്. യഥാസമയങ്ങളിൽ, ഞങ്ങൾ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ പരിഷ്കരിച്ചേക്കാം. മുകളിലുള്ള “പ്രാബല്യ” തീയതി പരാമർശിച്ചുകൊണ്ട് ഈ 'സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ' അവസാനം പരിഷ്കരിച്ചത് എപ്പോഴാണെന്ന് നിങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയും. ഏതെങ്കിലും അപ്‌ഡേറ്റുകൾ ഉൾപ്പെടെ, അത്തരം നിബന്ധനകളുടെ ഏറ്റവും സമീപകാല പതിപ്പ് നിങ്ങൾക്ക് പരിചിതമാണെന്ന് ഉറപ്പാക്കാൻ, സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ അവലോകനം ചെയ്യാൻ നിങ്ങൾ സമ്മതിക്കുന്നു. "പ്രാബല്യ" തീയതി പിന്തുടരുന്ന സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, പുതുക്കിയ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ നിങ്ങൾ അംഗീകരിച്ചതായി കണക്കാക്കും. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ ഏതെങ്കിലും മൂന്നാം കക്ഷി ഗുണഭോക്തൃ അവകാശങ്ങൾ സൃഷ്ടിക്കുക അല്ലെങ്കിൽ നൽകുകയോ ചെയ്യുന്നില്ല. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിൽ ഉള്ള യാതൊന്നും, നിങ്ങളും Snap-ഉം അല്ലെങ്കിൽ Snap-ന്റെ അഫിലിയേറ്റുകളും തമ്മിലുള്ള സംയുക്ത സംരംഭം, പ്രിൻസിപ്പൽ-ഏജന്റ്, അല്ലെങ്കിൽ തൊഴിൽ ബന്ധം എന്നിവ സൂചിപ്പിക്കാനായി വ്യാഖ്യാനിക്കപ്പെടുകയില്ല. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിലെ ഒരു കരുതൽ ഞങ്ങൾ നടപ്പിലാക്കുന്നില്ലെങ്കിൽ, അത് ഉപേക്ഷയായി കണക്കാക്കില്ല. നിങ്ങൾക്ക് പ്രകടമായി അനുവദിച്ചിട്ടില്ലാത്ത എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്തമാണ്. ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകളിലെ ഏതെങ്കിലും കരുതൽ നടപ്പിലാക്കാൻ കഴിയാത്തതായി കണ്ടെത്തിയാൽ, ആ കരുതൽ വേർപെടുത്തും, അവശേഷിക്കുന്ന വ്യവസ്ഥകളുടെ സാധുതയെയും നടപ്പിലാക്കൽ ശേഷിയെയും അത് ബാധിക്കുകയുമില്ല.
ഈ സ്രഷ്ടാവ് സ്റ്റോറീസ് നിബന്ധനകൾ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, കേവലം ഞങ്ങളെ ബന്ധപ്പെടുക.