സ്വകാര്യതാ നയം
പ്രാബല്യത്തിൽ: 2021, സെപ്റ്റംബർ 30
Snap Inc. ഒരു ക്യാമറ കമ്പനിയാണ്. ഈ സ്വകാര്യതാ നയവുമായി ബന്ധിപ്പിക്കുന്ന Snapchat, Bitmoji, Spectacles, പരസ്യംചെയ്യൽ എന്നിവയുൾപ്പെടെയുള്ള ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങളെ സ്വയം പ്രകടിപ്പിക്കുന്നതിനും, വർത്തമാനകാലത്തിൽ ജീവിക്കുന്നതിനും ലോകത്തെക്കുറിച്ച് അറിയുന്നതിനും ഒരുമിച്ച് ആസ്വദിക്കുന്നതിനും വേഗമേറിയതും രസകരവുമായ മാർഗ്ഗങ്ങൾ നൽകുന്നു!
നിങ്ങൾ ഈ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഞങ്ങളുമായി ചില വിവരങ്ങൾ പങ്കിടും. അതിനാൽ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ, ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു, ആരുമായി പങ്കിടുന്നു, നിങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ഇല്ലാതാക്കുന്നതിനും ഞങ്ങൾ നൽകുന്ന നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
അതിനാലാണ് ഞങ്ങൾ ഈ സ്വകാര്യതാ നയം എഴുതിയത്. അതുകൊണ്ടാണ് ഈ പ്രമാണങ്ങൾ പലപ്പോഴും അവ്യക്തതയുണ്ടാക്കുന്ന നിയമരേഖകളുടെ സ്വഭാവത്തിൽ നിന്ന് ആനന്ദകരമായ രീതിയിൽ ഞങ്ങൾ എഴുതാൻ ശ്രമിച്ചത്. തീർച്ചയായും, ഞങ്ങളുടെ സ്വകാര്യതാ നയം സംബന്ധിച്ച് നിങ്ങൾക്ക് ഇപ്പോഴും എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക.
ഞങ്ങളുടെ സ്വകാര്യതാ നയം നിങ്ങൾ പൂർണ്ണമായും വായിക്കണം, പക്ഷേ നിങ്ങൾക്ക് കുറച്ച് മിനിറ്റുകൾ മാത്രം ഉള്ളപ്പോഴോ അല്ലെങ്കിൽ പിന്നീട് എന്തെങ്കിലും ഓർമ്മിക്കാൻ ആഗ്രഹിക്കുമ്പോഴോ, നിങ്ങൾക്ക് എല്ലായ്പ്പോഴുംഈ സംഗ്രഹം നോക്കാം - അതുവഴി നിങ്ങൾക്ക് ചില അടിസ്ഥാനകാര്യങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ അവലോകനം ചെയ്യാൻ കഴിയും.
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ മൂന്ന് അടിസ്ഥാന വിഭാഗങ്ങളുണ്ട്:
നിങ്ങൾ നൽകുന്ന വിവരങ്ങൾ.
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ.
മൂന്നാം കക്ഷികളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ.
ഈ വിഭാഗങ്ങളിൽ ഓരോന്നും സംബന്ധിച്ച കുറച്ച് കൂടുതൽ വിശദാംശങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
നിങ്ങൾ ഞങ്ങളുടെ സേവനങ്ങളുമായി ഇടപെടുമ്പോൾ, നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഉദാഹരണമായി, ഞങ്ങളുടെ മിക്ക സേവനങ്ങൾക്കും നിങ്ങൾ ഒരു Snapchat അക്കൗണ്ട് സജ്ജീകരിക്കണം. അതിനാൽ നിങ്ങളുടെ പേര്, ഉപയോക്തൃനാമം, പാസ്‌വേഡ്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ജനനത്തീയതി എന്നിവ പോലുള്ള പ്രധാനപ്പെട്ട ചില വിവരങ്ങൾ ഞങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഞങ്ങളുടെ സേവനങ്ങളിൽ പൊതുവായി ദൃശ്യമാകുന്ന ഒരു പ്രൊഫൈൽ ചിത്രം അല്ലെങ്കിൽ Bitmoji അവതാർ പോലുള്ള ചില അധിക വിവരങ്ങൾ നൽകാനും ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. വാണിജ്യ ഉൽപ്പന്നങ്ങൾ പോലുള്ള മറ്റ് സേവനങ്ങൾ നിങ്ങൾക്ക് ഒരു ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നമ്പറും അതുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടേക്കാം.
തീർച്ചയായും, ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങൾ അയയ്ക്കുന്ന സ്നാപ്പുകൾ, ചാറ്റുകൾ പോലുള്ള എന്ത് വിവരങ്ങളും നിങ്ങൾ ഞങ്ങൾക്ക് നൽകും. നിങ്ങളുടെ സ്നാപ്പുകൾ, ചാറ്റുകൾ, മറ്റേതെങ്കിലും ഉള്ളടക്കം എന്നിവ കാണുന്ന ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും ആ ഉള്ളടക്കം സംരക്ഷിക്കാനോ അപ്ലിക്കേഷന് പുറത്ത് കോപ്പി ചെയ്യാനോ കഴിയുമെന്ന കാര്യം ഓർമ്മിക്കുക. അതുകൊണ്ട് ഇന്റർനെറ്റിന് ബാധകമാകുന്ന അതേ സാമാന്യബുദ്ധി Snapchat -നും ബാധകമാണ്: മറ്റാരെങ്കിലും സംരക്ഷിക്കാനോ പങ്കിടാനോ നിങ്ങൾ ആഗ്രഹിക്കാത്ത സന്ദേശങ്ങൾ അയയ്ക്കുകയോ ഉള്ളടക്കം പങ്കിടുകയോ ചെയ്യരുത്.
നിങ്ങൾ കസ്റ്റമർ പിന്തുണയിൽ ബന്ധപ്പെടുമ്പോൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ഞങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ, നിങ്ങൾ സ്വയം നൽകുന്ന അല്ലെങ്കിൽ നിങ്ങളുടെ ചോദ്യം പരിഹരിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഉപയോഗിച്ച സേവനങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചും ഞങ്ങൾ വിവരങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഒരു പ്രത്യേക സ്റ്റോറി കണ്ടതായും ഒരു നിശ്ചിത സമയത്തേക്ക് ഒരു നിർദ്ദിഷ്ട പരസ്യം കണ്ടതായും ഏതാനും സ്നാപ്പുകൾ അയച്ചതായും ഞങ്ങൾക്കറിയാം. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ പൂർണ്ണമായ വിശദീകരണം ഇവിടെ പറയുന്നു:
ഉപയോഗ വിവരം. ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഉദാഹരണമായി, ഇനിപ്പറയുന്നവയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം:
ഏതൊക്കെ ഫിൽട്ടറുകളാണ് നിങ്ങൾ കാണുന്നത് അല്ലെങ്കിൽ Snap-കളിൽ പ്രയോഗിക്കുന്നത്, കണ്ടെത്തലിൽ ഏതൊക്കെ സ്റ്റോറികളാണ് നിങ്ങൾ കാണുന്നത്, നിങ്ങൾ Spectacles ഉപയോഗിക്കുന്നുണ്ടോ, അല്ലെങ്കിൽ ഏതൊക്കെ തിരയൽ ചോദ്യങ്ങളാണ് നിങ്ങൾ സമർപ്പിക്കുന്നത് എന്നിവ പോലെ ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ ഇടപെടുന്ന വിധം.
നിങ്ങൾ ആശയവിനിമയം നടത്തുന്ന മറ്റ് സ്നാപ്പ്‌ചാറ്റർമാരുടെ പേരുകളും നിങ്ങൾ ആശയവിനിമയം നടത്തുന്ന സമയവും തിയ്യതിയും, നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങൾ കൈമാറുന്ന സന്ദേശങ്ങളുടെ എണ്ണം, നിങ്ങൾ ഏറ്റവുമധികം സന്ദേശങ്ങൾ കൈമാറുന്ന സുഹൃത്തുക്കൾ, സന്ദേശങ്ങളിലെ നിങ്ങളുടെ ഇടപെടലുകൾ (ഒരു സന്ദേശം നിങ്ങൾ തുറക്കുന്നത് അല്ലെങ്കിൽ ഒരു സ്ക്രീൻഷോട്ട് പകർത്തുന്നത് എപ്പോഴാണ് പോലുള്ളവ) തുടങ്ങിയ ആശയവിനിമയ രീതി.
ഉള്ളടക്ക വിവരം. ഇഷ്ടാനുസൃത സ്റ്റിക്കറുകൾ പോലുള്ള ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങൾ സൃഷ്ടിക്കുന്ന ഉള്ളടക്കവും, സ്വീകർത്താവ് ഉള്ളടക്കവും ഉള്ളടക്കത്തിനൊപ്പം നൽകിയിട്ടുള്ള മെറ്റാഡാറ്റയും കണ്ടതുപോലുള്ള നിങ്ങൾ സൃഷ്ടിക്കുന്ന അല്ലെങ്കിൽ ലഭ്യമാക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കും.
ഉപകരണ വിവരം. നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നും അതിനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കും. ഉദാഹരണമായി, ഇനിപ്പറയുന്നവ ഞങ്ങൾ ശേഖരിക്കും:
ഹാർഡ്‌വെയർ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ്, ഉപകരണ മെമ്മറി, പരസ്യം ചെയ്യൽ ഐഡന്റിഫയറുകൾ, സവിശേഷ ആപ്ലിക്കേഷൻ ഐഡന്റിഫയറുകൾ, ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ, സവിശേഷ ഉപകരണ ഐഡന്റിഫയറുകൾ, ബ്രൗസർ തരം, ഭാഷ, ബാറ്ററി ലെവൽ, സമയ മേഖല പോലുള്ള നിങ്ങളുടെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും സംബന്ധിച്ച വിവരങ്ങൾ;
ആക്‌സിലെറോമീറ്ററുകൾ, ജിറോസ്കോപ്പുകൾ, കോമ്പസുകൾ, മൈക്രോഫോണുകൾ പോലുള്ള ഉപകരണ സെൻസറുകളിൽ നിന്നുള്ള വിവരങ്ങളും ഹെഡ്‌ഫോണുകൾ കണക്റ്റ് ചെയ്തിട്ടുണ്ടോയെന്ന വിവരം; കൂടാതെ
മൊബൈൽ ഫോൺ നമ്പർ, സേവന ദാതാവ്, IP വിലാസം, സിഗ്നൽ ശേഷി പോലുള്ള നിങ്ങളുടെ വയർലെസ്, മൊബൈൽ നെറ്റ്‌വർക്ക് കണക്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ.
ഉപകരണ ഫോൺബുക്ക്. Snapchat എന്നത് പൂർണ്ണമായും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനാലാണ്, ഞങ്ങൾ— നിങ്ങളുടെ അനുമതിയോടെ—നിങ്ങളുടെ ഉപകരണത്തിന്റെ ഫോൺബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചേക്കാം.
ക്യാമറയും ഫോട്ടോകളും. ഞങ്ങളുടെ പല സേവനങ്ങളും നിങ്ങളുടെ ഉപകരണത്തിന്റെ ക്യാമറയിൽ നിന്നും ഫോട്ടോകളിൽ നിന്നും ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിക്കാൻ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന്, ഞങ്ങൾക്ക് നിങ്ങളുടെ ക്യാമറയോ ഫോട്ടോകളോ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് സ്നാപ്പുകൾ അയയ്ക്കാനോ ക്യാമറ റോളിൽ നിന്ന് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനോ കഴിയില്ല.
ലൊക്കേഷൻ വിവരം. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. നിങ്ങളുടെ അനുമതിയോടുകൂടി, ജിപിഎസ്, വയർലെസ് നെറ്റ്‌വർക്കുകൾ, സെൽ ടവറുകൾ, വൈ-ഫൈ ആക്‌സസ്സ് പോയിന്റുകൾ, ഗൈറോസ്‌കോപ്പുകൾ, ആക്‌സിലറോമീറ്ററുകൾ, കോമ്പസുകൾ എന്നിവ പോലുള്ള മറ്റ് സെൻസറുകൾ ഉൾപ്പെടുന്ന രീതികൾ ഉപയോഗിച്ച് നിങ്ങളുടെ കൃത്യമായ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം.
കുക്കികളും മറ്റ് സാങ്കേതികവിദ്യകളും ശേഖരിച്ച വിവരം. മിക്ക ഓൺലൈൻ സേവനങ്ങളെയും മൊബൈൽ ആപ്ലിക്കേഷനുകളെയും പോലെ, നിങ്ങളുടെ പ്രവർത്തനം, ബ്രൗസർ, ഉപകരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വെബ് ബീക്കണുകൾ, വെബ് സംഭരണം, സവിശേഷമായ പരസ്യ ഐഡന്റിഫയറുകൾ എന്നിവ പോലുള്ള കുക്കികളും മറ്റ് സാങ്കേതികവിദ്യകളും ഞങ്ങൾ ഉപയോഗിച്ചേക്കാം. പരസ്യം, വാണിജ്യ സവിശേഷതകൾ പോലുള്ള സേവനങ്ങൾ വഴി, ഞങ്ങളുടെ പങ്കാളികളിൽ ഒന്നു വഴി നിങ്ങൾ സംവദിക്കുമ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതിന് ഞങ്ങൾ ഈ സാങ്കേതികവിദ്യകൾ ഉപയോഗിച്ചേക്കാം. ഉദാഹരണമായി, കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കുന്നതിന് ഞങ്ങൾ മറ്റ് വെബ്‌സൈറ്റുകളിൽ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചേക്കാം. മിക്ക വെബ് ബ്രൗസറുകളും ഡിഫോൾട്ടായി കുക്കികൾ സ്വീകരിക്കാൻ സജ്ജമാക്കിയിരിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, സാധാരണയായി നിങ്ങളുടെ ബ്രൗസറിലോ ഉപകരണത്തിലോ ഉള്ള ക്രമീകരണങ്ങളിലൂടെ ബ്രൗസർ കുക്കികൾ നീക്കംചെയ്യാനോ നിരസിക്കാനോ കഴിയും. എന്നിരുന്നാലും, കുക്കികൾ നീക്കംചെയ്യുകയോ നിരസിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയെയും പ്രവർത്തനത്തെയും ബാധിക്കുമെന്ന കാര്യം ഓർമ്മിക്കുക. ഞങ്ങളും ഞങ്ങളുടെ പങ്കാളികളും ഞങ്ങളുടെ സേവനങ്ങളിലും നിങ്ങളുടെ തിരഞ്ഞെടുപ്പുകളിലും കുക്കികൾ ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ കുക്കി നയംപരിശോധിക്കുക
ലോഗ് വിവരം. ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ ഞങ്ങൾ ഇതുപോലെയുള്ള ലോഗ് വിവരങ്ങളും ശേഖരിക്കും:
ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്ന രീതി സംബന്ധിച്ച വിശദാംശങ്ങൾ;
നിങ്ങളുടെ വെബ് ബ്രൗസർ തരവും ഭാഷയും പോലുള്ള ഉപകരണ വിവരങ്ങൾ.
ആക്‌സസ് സമയങ്ങൾ;
കണ്ട പേജുകൾ;
IP വിലാസം;
നിങ്ങളുടെ ഉപകരണത്തെയോ ബ്രൗസറിനെയോ തനതായി തിരിച്ചറിഞ്ഞേക്കാവുന്ന കുക്കിക്കളുമായോ മറ്റ് സാങ്കേതികവിദ്യകളുമായോ ബന്ധപ്പെട്ട ഐഡന്റിഫയറുകൾ; കൂടാതെ
ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിന് മുമ്പോ ശേഷമോ സന്ദർശിച്ച പേജുകൾ.
മറ്റ് ഉപയോക്താക്കൾ, ഞങ്ങളുടെ അഫിലിയേറ്റുകൾ, മൂന്നാം കക്ഷികൾ എന്നിവരിൽ നിന്ന് ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചേക്കാം. ഏതാനും ഉദാഹരണങ്ങൾ ഇതാ:
നിങ്ങൾ മറ്റൊരു സേവനത്തിലേക്ക് (Bitmoji അല്ലെങ്കിൽ മൂന്നാം കക്ഷി ആപ്പ് പോലുള്ളത്) Snapchat അക്കൗണ്ട് ലിങ്ക് ചെയ്യുകയാണെങ്കിൽ, ആ സേവനം നിങ്ങൾ ഉപയോഗിക്കുന്ന രീതി പോലുള്ള വിവരങ്ങൾ ഇതര സേവനത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചേക്കാം.
പരസ്യദാതാക്കൾ, ആപ്പ് ഡെവലപ്പർമാർ, പ്രസാധകർ, മറ്റ് മൂന്നാം കക്ഷികൾ എന്നിവരും ഞങ്ങളുമായി വിവരങ്ങൾ പങ്കിട്ടേക്കാം. പരസ്യങ്ങളുടെ പ്രകടനം ടാർഗെറ്റ് ചെയ്യാനോ അളക്കാനോ സഹായിക്കുന്നതിന് ഞങ്ങൾ മറ്റ് മാർഗ്ഗങ്ങൾക്കൊപ്പം ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. ഞങ്ങളുടെ പിന്തുണാ കേന്ദ്രത്തിൽ ഇത്തരത്തിലുള്ള മൂന്നാം കക്ഷി ഡാറ്റയുടെ ഉപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാനാവും.
മറ്റൊരു ഉപയോക്താവ് അവരുടെ കോൺടാക്റ്റ് പട്ടിക അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, നിങ്ങളെ സംബന്ധിച്ച് ശേഖരിച്ച മറ്റ് വിവരങ്ങളുമായി ആ ഉപയോക്താവിന്റെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾ ഒന്നിച്ചാക്കിയേക്കാം.
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങൾ എന്തുചെയ്യും? വിശദമായ ഉത്തരത്തിന് വേണ്ടി ഇവിടേയ്ക്ക് പോവുക. ചുരുക്കത്തിലുള്ള ഉത്തരം ഇതാണ്: ഞങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്ന അത്ഭുതപ്പെടുത്തുന്ന ഒരു കൂട്ടം ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് നൽകുന്നു. ഞങ്ങൾ അത് ചെയ്യുന്ന വഴികൾ ഇവയാണ്:
ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും, പ്രവർത്തിപ്പിക്കുകയും, മെച്ചപ്പെടുത്തുകയും, ലഭ്യമാക്കുകയും, പരിപാലിക്കുകയും, പരിരക്ഷിക്കുകയും ചെയ്യുക.
ഇമെയിൽ ഉൾപ്പെടെയുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്‌ക്കും. ഉദാഹരണത്തിന്, പിന്തുണാ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനോ നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് ഞങ്ങൾ കരുതുന്ന ഞങ്ങളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പ്രൊമോഷണൽ ഓഫറുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിനോ ഞങ്ങൾ ഇമെയിൽ ഉപയോഗിച്ചേക്കാം.
ട്രെൻഡുകളും ഉപയോഗവും നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്യുക.
സുഹൃത്തുക്കൾ, പ്രൊഫൈൽ വിവരങ്ങൾ, അല്ലെങ്കിൽ Bitmoji സ്റ്റിക്കറുകൾ എന്നിവ നിർദ്ദേശിച്ചുകൊണ്ട് മറ്റ് കാര്യങ്ങൾക്കൊപ്പം ഞങ്ങളുടെ സേവനങ്ങൾ വ്യക്തിഗതമാക്കുക, സ്നാപ്പ്ചാറ്റർമാരെ Snapchat, അഫിലിയേറ്റ്, മൂന്നാം-കക്ഷി ആപ്പുകളിലും സേവനങ്ങളിലും പരസ്പരം കണ്ടെത്താൻ സഹായിക്കുക, അല്ലെങ്കിൽ പരസ്യങ്ങൾ ഉൾപ്പെടെ ഞങ്ങൾ കാണിക്കുന്ന ഉള്ളടക്കം ഇഷ്ടാനുസൃതമാക്കുക.
മറ്റ് കാര്യങ്ങൾക്കൊപ്പം, നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ (തീർച്ചയായും ആ വിവരങ്ങൾ ശേഖരിക്കുന്നതിന് നിങ്ങൾ ഞങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിൽ) ഉപയോഗിച്ച് നിങ്ങളുടെ മെമ്മറീസിന്റെ ഉള്ളടക്കം ടാഗ് ചെയ്തും, ഉള്ളടക്കം അടിസ്ഥാനപ്പെടുത്തിയുള്ള മറ്റ് ലേബലുകൾ പ്രയോഗിച്ചും, നിങ്ങളുടെ അനുഭവം സന്ദർഭാനുസൃതമാക്കുക.
ഞങ്ങളുടെ സേവനങ്ങളിലും പുറത്തും നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ (ആ വിവരങ്ങൾ ശേഖരിക്കാൻ നിങ്ങൾ ഞങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിൽ) ഉൾപ്പെടെ ഞങ്ങളുടെ പരസ്യ സേവനങ്ങൾ, പരസ്യ ടാർഗെറ്റിംഗ്, പരസ്യം കണക്കുകൂട്ടൽ എന്നിവ നൽകുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. Snap Inc.ന്റെ പരസ്യ രീതികളെക്കുറിച്ചും നിങ്ങളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നിങ്ങളുടെ വിവരങ്ങളുടെ നിയന്ത്രണം വിഭാഗം കാണുക.
ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സുരക്ഷയും സുരക്ഷിതത്വവും മെച്ചപ്പെടുത്തുക.
നിങ്ങളുടെ വ്യക്തിവിവരം പരിശോധിച്ചുറപ്പാക്കി വഞ്ചനാപരമോ, മറ്റ് അംഗീകൃതമല്ലാത്തതോ, അല്ലെങ്കിൽ നിയവിരുദ്ധമോ ആയ പ്രവർത്തനം തടയുക.
ഞങ്ങളുടെ സേവനങ്ങളും അവയുമൊത്തുള്ള നിങ്ങളുടെ അനുഭവവും മെച്ചപ്പെടുത്താനായി കുക്കികളിൽ നിന്നും മറ്റ് ടെക്‌നോളജിയിൽ നിന്നും ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കുക.
ഞങ്ങളുടെ സേവന നിബന്ധനകളും മറ്റ് ഉപയോഗ നയങ്ങളും ലംഘിക്കുന്ന പെരുമാറ്റം നടപ്പിലാക്കുക, അന്വേഷിക്കുക, റിപ്പോർട്ട് ചെയ്യുക, നിയമപാലകരിൽ നിന്നുള്ള അഭ്യർത്ഥനകളോട് പ്രതികരിക്കുക, നിയമപരമായ ആവശ്യകതകൾ പാലിക്കുക.
ലെൻസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ Apple-ന്റെ ട്രൂഎഡെപ്ത് ക്യാമറയിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചേക്കാം. ട്രൂഎഡെപ്ത് ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ തത്സമയം ഉപയോഗിക്കുന്നു - ഞങ്ങൾ ഈ വിവരങ്ങൾ ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കുകയോ മൂന്നാം കക്ഷികളുമായി പങ്കിടുകയോ ഇല്ല.
ഇനിപ്പറയുന്ന രീതികളിൽ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ പങ്കിട്ടേക്കാം:
മറ്റ് സ്‌നാപ്പ്ചാറ്റർമാർക്കൊപ്പം. ഇനിപ്പറയുന്ന വിവരങ്ങൾ മറ്റ് സ്നാപ്ചാറ്റർമാരുമായി ഞങ്ങൾ പങ്കുവെച്ചേക്കാം:
നിങ്ങളുടെ ഉപയോക്തൃനാമവും, പേരും, പിന്നെ Bitmoji-യും പോലുള്ള നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ.
നിങ്ങളുടെ Snapchat “സ്കോർ," നിങ്ങൾ സുഹൃത്തായ സ്നാപ്ചാറ്റർമാരുടെ പേരുകൾ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റ് വിവരങ്ങൾ എന്നിവ പോലുള്ള ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ എങ്ങനെ സംവദിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ. ഉദാഹരണത്തിന്, നിങ്ങൾക്കറിയാവുന്ന ഒരാളിൽ നിന്നാണോ ഒരു പുതിയ സൗഹൃദ അഭ്യർത്ഥനയെന്ന് വ്യക്തമല്ലാത്തതിനാൽ, നിങ്ങൾക്കും അഭ്യർത്ഥകനും പൊതുവായി Snapchat സുഹൃത്തുക്കൾ ഉണ്ടോ എന്ന് ഞങ്ങൾ പങ്കുവെച്ചേക്കാം.
പങ്കിടാൻ നിങ്ങൾ ഞങ്ങളോട് നിർദ്ദേശിച്ചിരിക്കുന്ന ഏത് അധിക വിവരങ്ങളും. ഉദാഹരണമായി, നിങ്ങളുടെ Snapchat അക്കൗണ്ട് ഒരു മൂന്നാം കക്ഷി ആപ്പിലേക്ക് ബന്ധിപ്പിക്കുമ്പോഴും, കൂടാതെ Snapchat-ൽ നിന്ന് മൂന്നാം കക്ഷി ആപ്പിലേക്ക് വിവരമോ ഉള്ളടക്കമോ പങ്കിടുകയാണെങ്കിലും Snap നിങ്ങളുടെ വിവരങ്ങൾ പങ്കിടും.
നിങ്ങൾ പോസ്റ്റുചെയ്യുന്നതോ അയയ്‌ക്കുന്നതോ ആയ ഉള്ളടക്കം. നിങ്ങളുടെ ഉള്ളടക്കം എത്രത്തോളം വ്യാപകമായി പങ്കിടുന്നു എന്നത് നിങ്ങളുടെ വ്യക്തിഗത ക്രമീകരണത്തെയും നിങ്ങൾ ഉപയോഗിക്കുന്ന സേവന തരത്തെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ തിരഞ്ഞെടുത്ത ഒരു ഒറ്റ സുഹൃത്തിന് ഒരു സ്നാപ്പ് അയച്ചേക്കാം, പക്ഷേ നിങ്ങളുടെ എന്റെ സ്റ്റോറി കാണാൻ അനുവദിക്കുന്ന ഏതൊരു സ്നാപ്ചാറ്ററും നിങ്ങളുടെ സ്റ്റോറി ഉള്ളടക്കം കണ്ടേക്കാം.
എല്ലാ സ്‌നാപ്പ്ചാറ്റർമാർക്കും, ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾക്കും പൊതുജനങ്ങൾക്കുമൊപ്പം. ഇനിപ്പറയുന്ന വിവരങ്ങൾ എല്ലാ സ്‌നാപ്പ്ചാറ്റർമാരുമായും ഞങ്ങളുടെ ബിസിനസ്സ് പങ്കാളികളുമായും പൊതുജനങ്ങളുമായും പങ്കുവെച്ചേക്കാം:
നിങ്ങളുടെ പേര്, ഉപയോക്തൃനാമം, പ്രൊഫൈൽ ചിത്രങ്ങൾ, Snapcode, പൊതു പ്രൊഫൈൽ എന്നിവ പോലുള്ള പൊതു വിവരങ്ങൾ.
നിങ്ങളുടെ ഹൈലൈറ്റുകൾ, ഇഷ്‌ടാനുസൃത സ്റ്റിക്കറുകൾ, ലെൻസുകൾ, സ്റ്റോറി സമർപ്പിക്കലുകൾ എന്നിവപോലുള്ള എല്ലാവർക്കുമുള്ള ഉള്ളടക്കം, എല്ലാവർക്കും കാണാനാകുന്ന വിധത്തിലുള്ള സ്‌പോട്ട്‌ലൈറ്റ്, Snap മാപ്പ്, മറ്റ് ക്രൗഡ് സോഴ്‌സ്ഡ് സേവനങ്ങൾ എന്നിവപോലുള്ള ഒരു പൊതു സേവനത്തിലേക്ക് നിങ്ങൾ സമർപ്പിക്കുന്ന ഏത് ഉള്ളടക്കവും. തിരയൽ ഫലങ്ങൾ, വെബ്‌സൈറ്റുകളിൽ, ആപ്പുകളിൽ, ഓൺലൈൻ, ഓഫ്‌ലൈൻ പ്രക്ഷേപണങ്ങൾ എന്നിവയുൾപ്പെടെ ഞങ്ങളുടെ സേവനങ്ങളിൽ അല്ലാതെയും ഈ ഉള്ളടക്കം പൊതുജനങ്ങൾക്ക് കാണാനും പങ്കിടാനും കഴിയും.
ഞങ്ങളുടെ അഫിലിയേറ്റുകൾക്കൊപ്പം. Snap Inc. കമ്പനികളുടെ കുടുംബത്തിലെ കമ്പനികളുമായി ഞങ്ങൾ വിവരങ്ങൾ പങ്കുവെച്ചേക്കാം.
മൂന്നാം കക്ഷികൾക്കൊപ്പം. പരസ്യങ്ങളുടെ പ്രകടനം അളക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനും മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഉൾപ്പെടെ കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ വിതരണം ചെയ്യുന്നതുൾപ്പെടെ ഞങ്ങളുടെ താൽപ്പര്യാർത്ഥം സേവനങ്ങൾ നൽകുന്ന സേവനദാതാക്കളുമായി ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം. ഇവിടെ കൂടുതൽ മനസ്സിലാക്കുക.
ഞങ്ങളുടെ സേവനങ്ങളിൽ സേവനങ്ങളും പ്രവർത്തനങ്ങളും നൽകുന്ന ബിസിനസ്സ് പങ്കാളികളുമായി ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം. ഞങ്ങളുടെ സേവനങ്ങളിൽ മൂന്നാം കക്ഷികൾ ശേഖരിച്ച വിവരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ പിന്തുണാ സൈറ്റ് സന്ദർശിക്കുക.
വഞ്ചന തടയാൻ ഞങ്ങളെയും മറ്റുള്ളവരെയും സഹായിക്കുന്നതിന് ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള ഉപകരണ, ഉപയോഗ വിവരങ്ങൾ പോലുള്ള വിവരങ്ങൾ പങ്കിട്ടേക്കാം.
നിയമ, സുരക്ഷ, സെക്യൂരിറ്റി കാരണങ്ങളാൽ ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം. വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ ന്യായമായും വിശ്വസിക്കുന്നുവെങ്കിൽ ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചേക്കാം:
സാധുതയുള്ള നിയമ പ്രക്രിയയോ, സർക്കാർ അഭ്യർത്ഥനയോ, അല്ലെങ്കിൽ ബാധകമായ നിയമമോ, ചട്ടമോ, അല്ലെങ്കിൽ ശാസനമോ അനുസരിക്കാൻ.
സാധ്യതയുള്ള സേവന വ്യവസ്ഥകളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങളും അന്വേഷിക്കുക, പ്രതിവിധി നൽകുക അല്ലെങ്കിൽ നടപ്പിലാക്കുക.
ഞങ്ങളുടെയോ, ഞങ്ങളുടെ ഉപയോക്താക്കളുടെയോ, മറ്റുള്ളവരുടെയോ അവകാശങ്ങളും, സ്വത്തുവകകളും, അല്ലെങ്കിൽ സുരക്ഷയും പരിരക്ഷിക്കാൻ.
ഏതെങ്കിലും വഞ്ചന അല്ലെങ്കിൽ സുരക്ഷാ ആശങ്കകൾ കണ്ടെത്തി പരിഹരിക്കാൻ.
ലയനം അല്ലെങ്കിൽ ഏറ്റെടുക്കലിന്റെ ഭാഗമായി ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം. ലയനം, ആസ്തി വിൽപ്പന, ധനസഹായം, ലിക്വിഡേഷൻ അല്ലെങ്കിൽ പാപ്പരാവുക, അല്ലെങ്കിൽ ഞങ്ങളുടെ ബിസിനസ്സിന്റെ എല്ലാ ഭാഗങ്ങളും അല്ലെങ്കിൽ മറ്റൊരു ഭാഗം മറ്റൊരു കമ്പനി ഏറ്റെടുക്കൽ എന്നിവയിൽ Snap Inc. ഉൾപ്പെടുകയാണെങ്കിൽ, ഇടപാട് അവസാനിക്കുന്നതിന് മുമ്പും ശേഷവും ഞങ്ങൾ ആ കമ്പനിയുമായി നിങ്ങളുടെ വിവരങ്ങൾ പങ്കുവെച്ചേക്കാം.
വ്യക്തിപരമല്ലാത്ത വിവരം. സമാഹരിച്ച, വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത, അല്ലെങ്കിൽ തിരിച്ചറിയാത്തതാക്കിയ വിവരങ്ങൾ ഉപയോഗിക്കുന്നതിന് അല്ലെങ്കിൽ ഞങ്ങൾക്ക് ബിസിനസ് ഉദ്ദേശ്യങ്ങൾ നിർവഹിക്കുന്നതിന് ഞങ്ങൾക്ക് സേവനങ്ങൾ നൽകുന്ന മൂന്നാം കക്ഷികളുമായി ഞങ്ങൾ പങ്കിട്ടേക്കാം.
ഞങ്ങളുടെ സേവനങ്ങളിൽ മൂന്നാം കക്ഷി ഉള്ളടക്കവും സംയോജനങ്ങളും അടങ്ങിയിട്ടുണ്ടാവാം. ക്യാമറയിലെ മൂന്നാം കക്ഷി സംയോജനങ്ങൾ, ചാറ്റിലെ മൂന്നാം കക്ഷി ഗെയിമുകൾ, മൂന്നാം കക്ഷി Snap കിറ്റ് സംയോജനങ്ങൾ എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ഈ സംയോജനങ്ങളിലൂടെ, നിങ്ങൾ മൂന്നാം കക്ഷിക്കും Snap-നും വിവരങ്ങൾ നൽകുന്നുണ്ടാകാം. ആ മൂന്നാം കക്ഷികൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കുന്നു എന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല. എല്ലായ്പ്പോഴത്തെയും പോലെ, ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങൾ സംവദിക്കുന്ന മൂന്നാം കക്ഷികൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന, ഓരോ മൂന്നാം കക്ഷി സേവനത്തിന്റെയും സ്വകാര്യതാ നയങ്ങൾ അവലോകനം ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. Snapchat-ലെ മൂന്നാം കക്ഷി സേവനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ നിന്ന് കൂടുതലറിയാനാവും.
ഈ നിമിഷത്തിൽ ജീവിക്കാൻ താൽപ്പര്യപ്പെടുന്നവ ഒപ്പിയെടുക്കാൻ Snapchat നിങ്ങളെ അനുവദിക്കുന്നു. ഞങ്ങളുടെ ഭാഗത്ത്, Snapchat ൽ അയച്ച—സ്‌നാപ്പുകളും ചാറ്റുകളും—പോലുള്ള മിക്ക സന്ദേശങ്ങളും എല്ലാ സ്വീകർത്താക്കളും തുറന്നിട്ടുണ്ടോ അല്ലെങ്കിൽ കാലഹരണപ്പെട്ടോ എന്ന് ഞങ്ങൾ കണ്ടെത്തിയതിനുശേഷം ഡിഫോൾട്ടായി ഞങ്ങളുടെ സെർവറുകളിൽ നിന്ന് ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനർത്ഥം. സ്റ്റോറി പോസ്റ്റുകൾ പോലുള്ള മറ്റ് ഉള്ളടക്കം കൂടുതൽ നേരം സംഭരിച്ച് വെയ്ക്കുന്നു. വ്യത്യസ്ത തത്തിലുള്ള ഉള്ളടക്കം ഞങ്ങൾ എത്ര കാലം സംഭരിച്ചുവെയ്ക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക്, ഞങ്ങളുടെ പിന്തുണാ സൈറ്റ്പരിശോധിക്കുക.
ഞങ്ങൾ മറ്റ് വിവരങ്ങൾ കൂടുതൽ കാലത്തേക്ക് സംഭരിച്ച് വെയ്ക്കുന്നു. ഉദാഹരണമായി:
നിങ്ങളുടെ പേരും ഫോൺ നമ്പറും ഇമെയിൽ വിലാസവും പോലുള്ള അടിസ്ഥാന അക്കൗണ്ട് വിവരങ്ങളും സുഹൃത്തുക്കളുടെ പട്ടികയും നിങ്ങൾ അവ ഇല്ലാതാക്കാൻ ആവശ്യപ്പെടുന്നത് വരെ ഞങ്ങൾ സൂക്ഷിക്കും.
ലൊക്കേഷൻ വിവരങ്ങൾ എത്രത്തോളം കൃത്യമാണെന്നും ഏത് സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അടിസ്ഥാനമാക്കി വ്യത്യസ്ത സമയത്തേക്ക് ഞങ്ങൾ സംഭരിച്ചു വെയ്ക്കുന്നു. ലൊക്കേഷൻ വിവരങ്ങൾ ഒരു സ്നാപ്പുമായി ബന്ധപ്പെട്ടതാണെങ്കിൽ - മെമ്മറീസിൽ സംരക്ഷിച്ചതോ Snap മാപ്പിൽ പോസ്റ്റ് ചെയ്തതോ പോലുള്ളവ - ഞങ്ങൾ സ്നാപ്പ് സ്റ്റോർ ചെയ്യുന്നിടത്തോളം കാലം ആ ലൊക്കേഷൻ നിലനിർത്തും. പ്രോ ടിപ്പ്: നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്ത് നിങ്ങളെക്കുറിച്ച് ഞങ്ങൾ സൂക്ഷിക്കുന്ന ലൊക്കേഷൻ ഡാറ്റ നിങ്ങൾക്ക് കാണാൻ കഴിയും.
നിങ്ങൾ എപ്പോഴെങ്കിലും Snapchat ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ ഞങ്ങളോട് ആവശ്യപ്പെടാം. നിങ്ങൾ കുറച്ചുകാലം നിഷ്‌ക്രിയമായിരുന്നതിന് ശേഷം നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിച്ച മിക്കവാറും വിവരങ്ങളും ഞങ്ങൾ ഇല്ലാതാക്കും!
ഞങ്ങളുടെ സിസ്റ്റങ്ങൾ ഞങ്ങളുടെ ഇല്ലാതാക്കൽ രീതികൾ ഓട്ടോമാറ്റിക്കായി നടപ്പിലാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുമ്പോൾ, ഒരു നിർദ്ദിഷ്‌ട സമയപരിധിക്കുള്ളിൽ ഇല്ലാതാക്കൽ സംഭവിക്കുമെന്ന് ഞങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയില്ല എന്ന കാര്യം ഓർമ്മിക്കുക. നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നതിന് നിയമപരമായ ആവശ്യകതകളുണ്ടാകാം. ഉള്ളടക്കം സംരക്ഷിക്കാൻ ആവശ്യപ്പെടുന്ന സാധുവായ നിയമ പ്രക്രിയ ഞങ്ങൾക്ക് ലഭിക്കുകയാണെങ്കിലോ, ദുരുപയോഗം അല്ലെങ്കിൽ മറ്റ് സേവന വ്യവസ്ഥകളുടെ ലംഘനങ്ങളുടെ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിക്കുകയാണെങ്കിലോ, അല്ലെങ്കിൽ നിങ്ങൾ സൃഷ്ടിച്ച നിങ്ങളുടെ അക്കൗണ്ട് അല്ലെങ്കിൽ ഉള്ളടക്കം ദുരുപയോഗത്തിനോ മറ്റ് സേവന വ്യവസ്ഥകളുടെ ലംഘനങ്ങൾക്കോ മറ്റുള്ളവരോ ഞങ്ങളുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങളോ നിങ്ങളെ ഫ്ലാഗ് ചെയ്യുകയാണെങ്കിലോ ആ ഇല്ലാതാക്കൽ ഞങ്ങൾ താൽക്കാലികമായി നിർത്തേണ്ടതുണ്ട്. അന്തിമമായി, ഒരു പരിമിതമായ സമയത്തേക്ക് അല്ലെങ്കിൽ നിയമപ്രകാരം ആവശ്യപ്പെടുന്ന ചില വിവരങ്ങൾ ഞങ്ങൾ ബാക്കപ്പിൽ സൂക്ഷിച്ചേക്കാം.
നിങ്ങളുടെ വിവരങ്ങളിൽ നിങ്ങൾക്ക് നിയന്ത്രണം ഉണ്ടാകണമെന്ന് ഞങ്ങൾ താൽപ്പര്യപ്പെടുന്നു, അതിനാൽ ഞങ്ങൾ ഇനിപ്പറയുന്ന ടൂളുകൾ നിങ്ങൾക്ക് നൽകുന്നു.
ആക്സസ്, തിരുത്തൽ, പോർട്ടബിലിറ്റി. ഞങ്ങളുടെ ആപ്പുകളിൽ നിങ്ങളുടെ അടിസ്ഥാന അക്കൗണ്ട് വിവരങ്ങൾ ആക്സസ് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയും. ഞങ്ങളുടെ അപ്ലിക്കേഷനുകളിൽ ലഭ്യമല്ലാത്ത വിവരങ്ങളുടെ ഒരു കോപ്പി പോർട്ടബിൾ ഫോർമാറ്റിൽ നേടുന്നതിന് നിങ്ങൾക്ക് എന്റെ ഡാറ്റ ഡൗൺലോഡ് ചെയ്യുക എന്നതും ഉപയോഗിക്കാം. അതുകൊണ്ട് നിങ്ങൾക്ക് അത് നീക്കാനോ നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് സംഭരിക്കാനോ കഴിയും. നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് പ്രധാനപ്പെട്ടതായതിനാൽ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആക്‌സസ് ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ അനുവദിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനോ അധിക വിവരങ്ങൾ നൽകാനോ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. പല കാരണങ്ങളാൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ ഉള്ള നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾ നിരസിച്ചേക്കാം. ഉദാഹരണമായി, അഭ്യർത്ഥന മറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടപ്പെടുത്തുന്നു അല്ലെങ്കിൽ നിയമവിരുദ്ധമാണെങ്കിൽ.
അനുമതികൾ റദ്ദാക്കൽ. മിക്ക സാഹചര്യങ്ങളിലും, നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാൻ ഞങ്ങളെ അനുവദിക്കുകയാണെങ്കിൽ, ആപ്പിലോ, നിങ്ങളുടെ ഉപകരണം ആ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ ഉപകരണത്തിലോ ക്രമീകരണങ്ങൾ മാറ്റിക്കൊണ്ട് നിങ്ങൾക്ക് അനുമതി എളുപ്പത്തിൽ റദ്ദാക്കാനാവും. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ തീർച്ചയായും ചില സേവനങ്ങളുടെ പൂർണ്ണമായ പ്രവർത്തനം നഷ്‌ടപ്പെട്ടേക്കാം.
ഇല്ലാതാക്കൽ. നിങ്ങൾ ആജീവനാന്തം ഒരു സ്‌നാപ്പ്ചാറ്ററായി തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചില കാരണങ്ങളാൽ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എങ്ങനെയാണെന്ന് അറിയാൻ ഇവിടെ പോകുക. മെമ്മറീസിലേക്ക് നിങ്ങൾ സംരക്ഷിച്ച ഫോട്ടോകൾ, സ്പോട്ട്ലൈറ്റ് സമർപ്പിക്കലുകൾ, തിരയൽ ചരിത്രം എന്നിവ പോലുള്ള ആപ്പിലെ ചില വിവരങ്ങളും നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയും.
പരസ്യ മുൻഗണനകൾ. നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് പ്രസക്തമാണെന്ന് ഞങ്ങൾ കരുതുന്ന പരസ്യങ്ങൾ കാണിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ പരസ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഞങ്ങളും ഞങ്ങളുടെ പരസ്യ പങ്കാളികളും ഉപയോഗിക്കുന്ന വിവരങ്ങൾ പരിഷ്‌ക്കരിക്കാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നെങ്കിൽ, ആപ്പിലും നിങ്ങളുടെ ഡിവൈസ് മുൻഗണനകൾ വഴിയും നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയും. കൂടുതൽ അറിയാൻ ഇവിടെ പോവുക.
മറ്റ് സ്‌നാപ്പ്ചാറ്റർമാരുമായുള്ള ആശയവിനിമയം. നിങ്ങൾ ആരുമായി ആശയവിനിമയം നടത്തുന്നുവെന്നത് നിയന്ത്രിക്കേണ്ടത് ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അതിനാലാണ് ഞങ്ങൾ ക്രമീകരണങ്ങളിൽ നിരവധി ഉപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അവ മറ്റ് കാര്യങ്ങൾക്കൊപ്പം, നിങ്ങളുടെ സ്റ്റോറികൾ ആര് കാണാനാണ് ആഗ്രഹിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നോ അല്ലെങ്കിൽ എല്ലാ സ്നാപ്ചാറ്റർമാരിലും നിന്നോ സ്നാപ്പുകൾ സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, മറ്റൊരു സ്നാപ്ചാറ്റർ നിങ്ങളെ വീണ്ടും ബന്ധപ്പെടുന്നതിൽ നിന്ന് തടയാൻ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് സൂചിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ പോവുക.
ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും, കൈമാറ്റം ചെയ്യുകയും, യുണൈറ്റഡ് സ്റ്റേറ്റ്സിലും നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് പുറത്തുള്ള മറ്റ് രാജ്യങ്ങളിലും സംഭരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്തേക്കാം. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് ഞങ്ങൾ വിവരങ്ങൾ പങ്കിടുമ്പോഴെല്ലാം, ഞങ്ങൾക്ക് നിയമപരമായി അങ്ങനെ ചെയ്യേണ്ടിവരുമ്പോൾ, മതിയായ കൈമാറ്റ സംവിധാനം നിലവിലുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഞങ്ങൾ വിവരങ്ങൾ പങ്കിടുന്ന ഏതെങ്കിലും മൂന്നാം കക്ഷികൾക്ക് മതിയായ കൈമാറ്റ സംവിധാനം ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഞങ്ങൾ ഇവിടെ എന്ത് ഡാറ്റ കൈമാറ്റ സംവിധാനം ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും, വരങ്ങൾ പങ്കിടുന്ന മൂന്നാം കക്ഷികളുടെ വിഭാഗങ്ങളെക്കുറിച്ചും ഇവിടെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് കണ്ടെത്താനാകും.
നിങ്ങളുടെ സംസ്ഥാനത്തോ പ്രദേശത്തോ നിങ്ങൾക്ക് പ്രത്യേക സ്വകാര്യതാ അവകാശങ്ങൾ ഉണ്ടായിരിക്കാം. ഉദാഹരണമായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ, കാലിഫോർണിയയിലും മറ്റ് സംസ്ഥാനങ്ങളിലും താമസിക്കുന്നവർക്ക് പ്രത്യേക സ്വകാര്യതാ അവകാശങ്ങളുണ്ട്. യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA), യുകെ, ബ്രസീൽ, റിപ്പബ്ലിക് ഓഫ് കൊറിയ, മറ്റ് അധികാരപരിധികൾ എന്നിവയിലെ സ്നാപ്പ്ചാറ്റർമാർക്കും പ്രത്യേക അവകാശങ്ങളുണ്ട്. സംസ്ഥാന, പ്രദേശ നിർദ്ദിഷ്ടമായവെളിപ്പെടുത്തലുകളുടെ കാലികമായ അവലോകനം ഞങ്ങൾ ഇവിടെസൂക്ഷിക്കുന്നു.
ഞങ്ങളുടെ സേവനങ്ങൾ—13 വയസ്സിൽ താഴെയുള്ളവരെ ഉദ്ദേശിച്ചുള്ളതല്ല — ഞങ്ങൾ അവരോട് നിർദ്ദേശിക്കുന്നുമില്ല. അതിനാലാണ് 13 വയസ്സിന് താഴെയുള്ള ആരിൽ നിന്നും ഞങ്ങൾ മന:പൂർവ്വം വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാത്തത്. അതിന് പുറമേ, 13 നും 16 നും ഇടയിലുള്ള EEA, UK ഉപയോക്താക്കളുടെ ചില വിവരങ്ങൾ ഞങ്ങൾ എങ്ങനെ ശേഖരിക്കുന്നു, ഉപയോഗിക്കുന്നു, സംഭരിക്കുന്നു എന്നത് ഞങ്ങൾ പരിമിതപ്പെടുത്തിയേക്കാം. ചില സാഹചര്യങ്ങളിൽ, ഈ ഉപയോക്താക്കൾക്ക് ചില പ്രവർത്തനങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയില്ലെന്നാണ് ഇതിനർത്ഥം. നിങ്ങളുടെ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള നിയമപരമായ അടിസ്ഥാനമായി ഞങ്ങൾ സമ്മതത്തെ ആശ്രയിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ രാജ്യത്തിന് ഒരു രക്ഷിതാവിൽ നിന്നുള്ള സമ്മതം ആവശ്യമാണെങ്കിൽ, ഞങ്ങൾ ആ വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും മുമ്പ് നിങ്ങളുടെ മാതാപിതാക്കളുടെ സമ്മതം ആവശ്യപ്പെട്ടേക്കാം.
ഞങ്ങൾ സമയാസമയങ്ങളിൽ ഈ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തിയേക്കാം. ഞങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, ഞങ്ങൾ നിങ്ങളെ ഒരു വഴിയോ മറ്റൊന്നോ അറിയിക്കും. ചില സമയത്ത്, ഞങ്ങളുടെ വെബ്‌സൈറ്റിലും മൊബൈൽ അപ്ലിക്കേഷനിലും ലഭ്യമായ സ്വകാര്യതാ നയത്തിന്റെ മുകളിലുള്ള തീയതി പരിഷ്‌ക്കരിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളെ അറിയിക്കും. മറ്റ് സമയങ്ങളിൽ, ഞങ്ങൾ നിങ്ങൾക്ക് അധികമായുള്ള അറിയിപ്പ് നൽകിയേക്കാം (ഞങ്ങളുടെ വെബ്‌സൈറ്റുകളുടെ ഹോംപേജുകളിൽ ഒരു പ്രസ്താവന ചേർക്കുന്നത് അല്ലെങ്കിൽ ആപ്പിൽ നിങ്ങൾക്ക് അറിയിപ്പ് നൽകുന്നത് പോലുള്ളവ).