Purchase Orders and Payments

അപ്ഡേറ്റ് ചെയ്‌തത്: 2021, ജനുവരി 8

സ്നാപ്പിലെ പുതിയ വിതരണക്കാരൻ?
  • നിങ്ങൾ സ്നാപ്പിൽ ഒരു പുതിയ വിതരണക്കാരനാണെങ്കിൽ, ഞങ്ങളുമായി നിങ്ങൾക്ക് ബിസിനസ്സ് നടത്തുന്നതിന് ഞങ്ങളുടെ പർച്ചേസ് ഓർഡർ,പേയ്‌മെന്റ് സിസ്റ്റമായ Oracle-ൽ നിങ്ങൾ എൻറോൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ സ്നാപ്പ് പോയിൻറ് ഓഫ് കോൺടാക്റ്റിന് സപ്ലയർ ഓൺബോർഡിംഗ് പ്രക്രിയ ആരംഭിക്കാൻ കഴിയും. ഇത് നിങ്ങൾക്ക് ഒരു വിതരണ രജിസ്റ്റർ ഇമെയിൽ ലഭിക്കുന്നതിന് ഇടയാക്കും. രജിസ്ട്രേഷൻ ഇമെയിൽ നിങ്ങളെ സ്നാപ്പ് സപ്ലയർ രജിസ്ട്രേഷൻ പോർട്ടലിലേക്ക് കൊണ്ടുപോകും, അവിടെ നിങ്ങൾ ഒരു സപ്ലയർ അക്കൗണ്ടും ഉപയോക്താവ് അക്കൗണ്ടും സൃഷ്ടിക്കും.

  • നിങ്ങൾക്ക് രജിസ്ട്രേഷൻ ഇമെയിൽ അഭ്യർത്ഥന ലഭിച്ചുകഴിഞ്ഞാൽ, ഘട്ടം ഘട്ടമായുള്ള ഈ ഓൺബോർഡിംഗ് ഗൈഡ് പരിശോധിക്കുക. ഈ ഡോക്യുമെൻ്റ് രജിസ്ട്രേഷൻ പ്രക്രിയയിലൂടെ നിങ്ങളെ കൊണ്ടുപോകും. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, ദയവായി suppliers@snap.com-വുമായി ബന്ധപ്പെടുക.

സ്നാപ്പുമായി ബിസിനസ്സ് ചെയ്യാൻ പർച്ചേസ് ഓർഡറുകൾ ആവശ്യമാണോ?
  • സ്നാപ് അതിൻെറ എല്ലാ ആഗോള ബിസിനസ് സ്ഥാപനങ്ങൾക്കും പർച്ചേസ് ഓർഡറുകൾ പുറത്തിറക്കിയിട്ടുണ്ട്. പർച്ചേസ് ഓർഡറിനൊപ്പം അല്ലാതെ ഏതെങ്കിലും പർച്ചേസ് അഭ്യർത്ഥനകൾ നിങ്ങൾക്കുണ്ടെങ്കിൽ, ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ ഡെലിവറി ചെയ്യുന്നതിന് മുമ്പായി അത്തരം ഒരെണ്ണം നിങ്ങൾക്ക് ആവശ്യമാണോ എന്ന് നിർണ്ണയിക്കാനായി നിങ്ങളുടെ സ്നാപ് കോൺടാക്റ്റ് പോയിൻറുമായോ സ്നാപിൻെറ പർച്ചേസിംഗ് ടീമുമായോ (purchasing@snap.com) പ്രവർത്തിക്കുക.

  • PO സൃഷ്‌ടിക്കുന്നതിന് മുമ്പുള്ള തീയതി കാണിക്കുന്ന ഏതൊരു ഇൻവോയ്‌സുകളും ഇൻേറണൽ അവലോകനങ്ങൾക്കായി സൂക്ഷിക്കുന്നതാണ്. ഇത് പേയ്‌മെൻറിൽ കാലതാമസം ഉണ്ടാകാൻ കാരണമായേക്കാം.

എങ്ങനെയാണ് എനിക്ക് പണം അഥവാ പേയ്മെൻറ് ലഭിക്കുന്നത് ?

പ്രോസസ്സിംഗിനായി എല്ലാ ഇൻവോയ്‌സുകളും ap.invoices@snapchat.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.

പ്രോസസ്സിംഗിലോ പേയ്‌മെൻറിലോ കാലതാമസമില്ലെന്ന് ഉറപ്പാക്കാൻ ഇൻവോയ്സ് സമർപ്പിക്കുന്നതിന് മുമ്പായി കുറഞ്ഞ ഇൻവോയ്സ് ആവശ്യകതകൾ പാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

  • ഇൻവോയ്സ് മിനിമം ആവശ്യകതകൾ:

    • ഇൻവോയ്സ് ഒരു PDF ഫോർമാറ്റിലാണെന്ന് ഉറപ്പാക്കുക (ഓരോ അറ്റാച്ചുമെൻറിനും 1 ഇൻവോയ്സ്)

    • നിങ്ങളുടെ കമ്പനിയുടെ പേര്

    • ഇൻവോയ്‌സ് നമ്പർ

    • ഇൻവോയ്‌സ് തീയതി

    • സ്നാപ്പ് നൽകിയ PO നമ്പർ (PR നമ്പറല്ല)

    • സ്‌നാപ്പ് നൽകിയ പർച്ചേസ് ഓർഡറിൽ പറഞ്ഞിരിക്കുന്നതുപോലെ സ്‌നാപ്പ് ലീഗൽ എൻറിറ്റിയും ബില്ലിംഗ് വിലാസവും

    • അടയ്‌ക്കേണ്ട മൊത്തം തുകയും പേയ്‌മെൻ്റ് കറൻസിയും

    • ഷിപ്പിംഗ് നിരക്ക് ഈടാക്കുകയാണെങ്കിൽ, അത് പ്രത്യേകം വ്യക്തമായി ലേബൽ ചെയ്യുക.

    • പേയ്‌മെന്റ് നിർദ്ദേശങ്ങൾ (ഓപ്‌ഷണൽ)

നിങ്ങൾ സേവനങ്ങൾ നൽകുകയാണെങ്കിൽ, ഇൻവോയ്‌സുകളിൽ (1) മണിക്കൂർ നിരക്കുകൾ, (2) സേവന തീയതികൾ അല്ലെങ്കിൽ തീയതിയുടെ ശ്രേണി, (3) മെയിൻറനൻസ് സേവനങ്ങളുടെ കാര്യത്തിൽ, ബാധകമായ ഒപ്പിട്ട സേവന ഓർഡറുകളുടെ പകർപ്പുകൾ എന്നിവ ഉൾപ്പെടുത്തണം.

എൻെറ ഇൻവോയ്സിനുള്ള പേയ്മെൻറ് എപ്പോഴാണ് ലഭിക്കുന്നത്?
  • ഞങ്ങളുടെ ഇൻവോയ്സ് പ്രക്രിയയ്ക്ക് ആവശ്യമായ തരത്തിലുള്ള കൃത്യതയുള്ള ഇൻവോയ്‌സ് സ്‌നാപ്പിന് ലഭിക്കുന്നതിൻെറ അടിസ്ഥാനത്തിൽ, അതുപോലെ കക്ഷികൾ തമ്മിലുള്ള ഒരു നടപ്പിലാക്കിയ കരാറിൽ വ്യത്യസ്തമായി സമ്മതിക്കാത്തപക്ഷം, സ്‌നാപ്പിൻെറ സ്റ്റാൻഡേർഡ് പേയ്‌മെൻറ് നിബന്ധനകൾ ഇൻവോയ്‌സ് കിട്ടിയ തീയതി മുതൽ തുടങ്ങി 60 ദിവസത്തിനകമാണ്.

  • നിങ്ങളുടെ Oracle സപ്ലയർ പോർട്ടൽ ആക്സസ് ഉപയോഗിച്ച് നിങ്ങളുടെ ഇൻവോയ്‌സ് നിലയും പേയ്മെൻറ് നിലയും പരിശോധിക്കുക. ഇനിപ്പറയുന്ന ലിങ്ക് സപ്ലൈയർ പോർട്ടലിലൂടെ നിങ്ങളെ നയിക്കും.

ഒറാക്കിൾ സപ്ലയർ പോർട്ടലിൽ ഇതുവരെ ഇല്ലേ?
  • ബന്ധപ്പെട്ട വിതരണക്കാരൻെറ ഓൺബോർഡിംഗ് പേപ്പർ വർക്ക് പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ സ്നാപ് പോയിൻറ് ഓഫ് കോൺടാക്റ്റിന് ഇമെയിൽ ചെയ്യുക.

  • നിങ്ങളുടെ സ്നാപ്പ് പോയിൻറ് ഓഫ് കോൺടാക്റ്റ് ഇതിനകം തന്നെ വിതരണക്കാരൻെറ ഓൺബോർഡിംഗ് പേപ്പർ വർക്ക് പൂർത്തിയാക്കുകയും നിങ്ങൾക്ക് Oracle-ൽ നിന്ന് ഇതിനകം ഇമെയിൽ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, അത് ഫോളോ അപ്പ് ചെയ്യുന്നതിന് ദയവായി ഞങ്ങളെ suppliers@snap.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

Have additional Accounts Payable or invoice related questions?

Please contact the relevant Accounts Payable team via:

Country

Area of support

AP Email Address

Global

Invoice & Payment Concerns

ap@snapchat.com

Global

Invoice Submission Only

ap.invoices@snapchat.com

Global

PO Questions and Concerns

purchasing@snapchat.com

Global

Supplier Registration & Profile Management

suppliers@snapchat.com